‘ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍’; കങ്കണയ്‌ക്കെതിരേ ആദിത്യ പഞ്ചോളിയും സെറീന വഹാബും കോടതിയില്‍ 

October 14, 2017, 4:18 pm
‘ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍’; കങ്കണയ്‌ക്കെതിരേ ആദിത്യ പഞ്ചോളിയും സെറീന വഹാബും കോടതിയില്‍ 
BOLLYWOOD

ബോളിവുഡ് നടി കങ്കണ റണൗട്ടിന് എതിരെ പരാതിയുമായി പ്രശസ്ത ബോളിവുഡ് താരദമ്പതികളായ ആദിത്യ പഞ്ചോളിയും സെറീന വഹാബും. കങ്കണ തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് ഇരുവരും മുംബൈയിലെ അന്ധേരി മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി കൊടുത്തിരിക്കുന്നത്. കങ്കണക്കും സഹോദരി രംഗോലിക്കും എതിരെയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

ബോളിവുഡിൽ ചുവടുറപ്പിച്ചതിനു ശേഷം ആദിത്യ പഞ്ചോളിയുമായി സ്നേഹബന്ധത്തിൽ ആയിരുന്നുവെന്നും അയാൾ തന്നെ ഉപദ്രവിക്കുമായിരുന്നുവെന്നും കങ്കണ പല അഭിമുഖങ്ങളിലും തുറന്നു സംസാരിച്ചിരുന്നു. ആദിത്യ പഞ്ചോളിയുടെ ഭാര്യയായ സെറീന വഹാബിനെ കുറിച്ചും കങ്കണ ചില പരാമർശങ്ങൾ നടത്തിയിരുന്നു. വര്‍ഷങ്ങളായി കങ്കണ തന്നെ അപമാനിക്കുകയാണെന്നും അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ അവര്‍ തങ്ങളെ വളരെ മോശമായി ചിത്രീകരിച്ചുവെന്നുമാണ് പരാതി കൊടുക്കാനുള്ള കാരണമായി ആദിത്യ പഞ്ചോളി മാധ്യമങ്ങളോട് പറഞ്ഞത്.

കങ്കണയും സഹോദരിയും എന്നെയും എന്റെ കുടുംബത്തെയും അനാവശ്യ പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് എനിക്ക് ആശങ്കയുണ്ട്. ഞാൻ സ്ത്രീകളെ ഉപദ്രവിക്കുന്നവനാണെന്ന ഒരു ചിത്രമാണ് കങ്കണ സൃഷ്ടിച്ചത്. ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് ഇതൊക്കെ. ഈ ആരോപണങ്ങൾ എല്ലാം തെളിയിക്കേണ്ട ബാധ്യത കങ്കണയുടേതാണ്.
ആദിത്യ പഞ്ചോളി

അടിസ്ഥാനരഹിതമായ ആരോപണങ്ങളിൽ കങ്കണയും സഹോദരിയും നിരുപാധികം മാപ്പ് ചോദിക്കണം എന്ന് ചൂണ്ടിക്കാട്ടി ഒരു ലീഗൽ നോട്ടീസ് തങ്ങൾ അയച്ചിരുന്നു. എന്നാൽ തൃപ്തികരമായ ഒരു മറുപടി ലഭിക്കാത്തതിനാലാണ് ഇപ്പോള്‍ പരാതി കൊടുത്തിരിക്കുന്നതെന്നും പഞ്ചോളി കൂട്ടിച്ചേർത്തു.