‘ദേവ് ഡി’ക്ക് ശേഷം പ്രണയകഥ പറയാന്‍ അനുരാഗ് കാശ്യപ് 

December 22, 2016, 5:18 pm
‘ദേവ് ഡി’ക്ക് ശേഷം പ്രണയകഥ പറയാന്‍ അനുരാഗ് കാശ്യപ് 
BOLLYWOOD
BOLLYWOOD
‘ദേവ് ഡി’ക്ക് ശേഷം പ്രണയകഥ പറയാന്‍ അനുരാഗ് കാശ്യപ് 

‘ദേവ് ഡി’ക്ക് ശേഷം പ്രണയകഥ പറയാന്‍ അനുരാഗ് കാശ്യപ് 

സംവിധായകന്റെ കൈയൊപ്പ് പതിഞ്ഞ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ ആരാധകരെ കൂടെക്കൂട്ടിയ അനുരാഗ് കാശ്യപിന്റെ പുതിയ ചിത്രം വരുന്നു. പരമ്പരക്കൊലയാളിയുടെ കഥ പറയുന്നതായിരുന്നു അവസാനചിത്രമെങ്കില്‍ (രമണ്‍ രാഘവ് 2.0) ഒരു ചെറുപട്ടണത്തില്‍ നടക്കുന്ന പ്രണയകഥയാണ് അടുത്ത സിനിമയുടെ വിഷയം.

'തനു വെഡ്‌സ് മനു' സംവിധായകന്‍ ആനന്ദ് എല്‍.റായ് യുടെ നിര്‍മ്മാണക്കമ്പനി കളര്‍ യെല്ലോ പ്രൊഡക്ഷന്‍സാണ് പ്രോജക്ടിന് പണം മുടക്കുന്നത്. ആനന്ദ് എല്‍.റായ്ക്ക് വേണ്ടി അനുരാഗ് രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതില്‍ ആദ്യ പ്രോജക്ടാണിത്. വരുന്ന ഫെബ്രുവരിയില്‍ ചിത്രീകരണം തുടങ്ങും.

ഉത്തര്‍പ്രദേശില്‍ ചിത്രീകരണം നടത്താന്‍ ഉദ്ദേശിക്കുന്ന സിനിമയുടെ ലൊക്കേഷനുകള്‍ ബറെയ്‌ലി, വാരണാസി, ലഖ്‌നൗ എന്നിവിടങ്ങളിലായിരിക്കും. സ്വന്തം നാടായ യുപിയില്‍ ഇതിനുമുന്‍പ് 'ഗ്യാങ്‌സ് ഓഫ് വാസിപൂരാ'ണ് അനുരാഗ് ചിത്രീകരിച്ചത്. പതിവ് അനുരാഗ് കാശ്യപ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കും പുതിയ ചിത്രത്തിന്റെ ട്രീറ്റ്‌മെന്റ് എന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.