‘ജിഗര്‍തണ്ട’ ഹിന്ദിയിലേക്ക്; അജയ് ദേവ്ഗണ്‍ നിര്‍മ്മിക്കും, സഞ്ജയ് ദത്തും ഫര്‍ഹാന്‍ അക്തറും മുഖ്യവേഷങ്ങളില്‍ 

October 13, 2017, 10:38 am
‘ജിഗര്‍തണ്ട’ ഹിന്ദിയിലേക്ക്; അജയ് ദേവ്ഗണ്‍ നിര്‍മ്മിക്കും, സഞ്ജയ് ദത്തും ഫര്‍ഹാന്‍ അക്തറും മുഖ്യവേഷങ്ങളില്‍ 
BOLLYWOOD

തമിഴില്‍ പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും നേടിയ കാര്‍ത്തിക് സുബ്ബരാജിന്റെ 2014 ചിത്രം ജിഗര്‍തണ്ടയ്ക്ക് ഹിന്ദി റീമേക്ക് വരുന്നു. അജയ് ദേവ്ഗൺ ആണ് ചിത്രം നിർമ്മിക്കുന്നത്. ഫർഹാൻ അക്തറും സഞ്ജയ് ദത്തും പ്രധാന വേഷങ്ങളിൽ എത്തും എന്നാണ് റിപോർട്ടുകൾ.

ജിഗര്‍തണ്ടയില്‍ സിദ്ധാർഥും ബോബി സിംഹയും അവതരിപ്പിച്ച കഥാപാത്രങ്ങൾ ആണ് ഹിന്ദി പതിപ്പിൽ ഫർഹാനും ദത്തും അവതരിപ്പിക്കുന്നത്. മലയാളത്തിൽ വൻ വിജയം ആയിരുന്ന ദൃശ്യത്തിന്റെ ഹിന്ദി റീമേക് സംവിധാനം ചെയ്ത നിഷികാന്ത് കമ്മത്ത് ആണ് ഈ ചിത്രവും സംവിധാനം ചെയുന്നത്.

കാർത്തിക് സുബ്ബരാജ്‌ സംവിധാനം ചെയ്ത ഒറിജിനൽ തമിഴ് ചിത്രം ഒട്ടേറെ രാജ്യാന്തര ബഹുമതികൾ കരസ്ഥമാക്കിയിരുന്നു. ഹിന്ദിയിൽ കൂടാതെ കന്നടയിലും തെലുങ്കിലും ഈ ചിത്രത്തിന്റെ റീമേക്ക് എത്തുന്നുണ്ട്.

സഹസംവിധായകനായ കാർത്തിക് സുബ്രമണി ഒരു റിയാലിറ്റി ഷോയിൽ നിന്ന് പുറത്താക്കപ്പെടുന്നതും പിന്നീട് അയാൾ സേതു എന്ന ഗുണ്ടയുടെ ജീവിതം സിനിമയാക്കുന്നതും ആണ് ചിത്രത്തിന്റെ പ്രമേയം. ഗുണ്ടയുടെ കഥാപാത്രം അവതരിപ്പിച്ച ബോബി സിംഹയ്ക്ക് മികച്ച സഹനടനുള്ള ദേശിയ പുരസ്‌കാരം ലഭിച്ചു.