ഇത്തവണ കേസ് ജയിക്കുമോ ജോളി? കോടതിമുറിയില്‍ ചിരിയുണര്‍ത്താന്‍ അക്ഷയ്കുമാര്‍; ട്രെയ്‌ലര്‍ 

December 19, 2016, 4:41 pm
ഇത്തവണ കേസ് ജയിക്കുമോ ജോളി? കോടതിമുറിയില്‍ ചിരിയുണര്‍ത്താന്‍ അക്ഷയ്കുമാര്‍; ട്രെയ്‌ലര്‍ 
BOLLYWOOD
BOLLYWOOD
ഇത്തവണ കേസ് ജയിക്കുമോ ജോളി? കോടതിമുറിയില്‍ ചിരിയുണര്‍ത്താന്‍ അക്ഷയ്കുമാര്‍; ട്രെയ്‌ലര്‍ 

ഇത്തവണ കേസ് ജയിക്കുമോ ജോളി? കോടതിമുറിയില്‍ ചിരിയുണര്‍ത്താന്‍ അക്ഷയ്കുമാര്‍; ട്രെയ്‌ലര്‍ 

കുറച്ചുകാലമായി അക്ഷയ് കുമാര്‍ തൊടുന്നതെല്ലാം പൊന്നാണ്. 2016ല്‍ മൂന്ന് ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി പുറത്തുവന്നത്. എയര്‍ലിഫ്റ്റ്, ഹൗസ്ഫുള്‍ 3, റുസ്തം എന്നിവ. ഇവ മൂന്നും ഈ വര്‍ഷം മികച്ച വിജയം നേടിയ ചിത്രങ്ങളുടെ ബോളിവുഡ് ലിസ്റ്റിനൊപ്പമുണ്ട്. അടുത്ത വര്‍ഷാദ്യത്തില്‍ പുറത്തുവരുന്ന ഒരു അക്ഷയ്കുമാര്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തിയിട്ടുണ്ട് ഇപ്പോള്‍. 2013ല്‍ പുറത്തിറങ്ങി മികച്ച ഹിന്ദി ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ജോളി എല്‍എല്‍ബിയുടെ രണ്ടാംഭാഗത്തിലാണ് അക്ഷയ് നായകനാവുന്നത്. ആദ്യഭാഗത്തില്‍ അര്‍ഷാദ് വര്‍സിയായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

'ദി സ്റ്റേറ്റ് വേഴ്‌സസ് ജോളി എല്‍എല്‍ബി' എന്നാണ് രണ്ടാംഭാഗത്തിന്റെ പേര്. 'വൈറ്റി'ല്‍ മമ്മൂട്ടിയുടെ നായികയായ ഹുമ ഖുറേഷിയാണ് അക്ഷയ്കുമാറിനൊപ്പം എത്തുന്നത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രം ഒരുക്കുന്നത് ആദ്യഭാഗം സംവിധാനം ചെയ്ത സുഭാഷ് കപൂര്‍ തന്നെ. വരുന്ന ഫെബ്രുവരി 10ന് തീയേറ്ററുകളിലെത്തും.