എന്റെ എല്ലാ എക്‌സ് ബോയ്ഫ്രണ്ട്‌സും എന്നോട് തിരിച്ചു വരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്, അതാണെന്റെ റെക്കോര്‍ഡ്; വാലന്റൈന്‍സ് ദിനത്തില്‍ കങ്കണ 

February 14, 2017, 8:31 pm
എന്റെ എല്ലാ എക്‌സ് ബോയ്ഫ്രണ്ട്‌സും എന്നോട് തിരിച്ചു വരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്, അതാണെന്റെ റെക്കോര്‍ഡ്; വാലന്റൈന്‍സ് ദിനത്തില്‍ കങ്കണ 
BOLLYWOOD

വാലന്റൈന്‍സ് ദിനത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കങ്കണ റാവത്ത്. തന്റെ എല്ലാ എക്‌സ് ബോയ്ഫ്രണ്ട്‌സും എന്നോട് തിരിച്ചു വരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതാണ് താന്‍ കൈവശം സൂക്ഷിക്കുന്ന റെക്കോര്‍ഡെന്നുമാണ് കങ്കണയുടെ പ്രഖ്യാപനം.

ബോംബെ ടൈംസുമായി നടത്തിയ അഭിമുഖത്തിലാണ് കങ്കണയുടെ പ്രഖ്യാപനം. ഞാന്‍ ഒരു ബന്ധത്തിലാണെങ്കില്‍ അതില്‍ തന്നെയാണ്. അത് അവസാനിച്ചു കഴിഞ്ഞാല്‍ പിന്നെ ഞാനതിലേക്ക് നോക്കാറില്ല. എനിക്കൊരു റെക്കോര്‍ഡുണ്ട്. ഒരിക്കല്‍ ഒരു ബന്ധം അവസാനിച്ചു കഴിഞ്ഞാല്‍ പിന്നെ ഞാന്‍ എക്‌സ് ബോയ്ഫ്രണ്ടിനെ കാണാറില്ല. മറ്റൊരു റെക്കോര്‍ഡ് കൂടി എനിക്കുണ്ട്. അത് എന്റെ എല്ലാ എക്‌സ് ബോയ്ഫ്രണ്ട്‌സും എന്നോട് തിരിച്ചു വരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നതാണെന്നും കങ്കണ പറയുന്നു.

വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്യുന്ന രംഗൂണ്‍ എന്ന ചിത്രമാണ് കങ്കണയുടെ ഇനി റിലീസാവാനുള്ള ചിത്രം. സെയ്ഫ് അലി ഖാന്‍,ഷാഹിദ് കപൂര്‍ എന്നിവരാണ് ചിത്രത്തിലെ നായകന്‍മാര്‍. ജൂലി എന്ന കഥാപാത്രത്തെയാണ് കങ്കണ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.