ഡിറ്റക്ടീവ് ‘ജഗ്ഗ’യുടെ ലോകത്തേക്ക് സ്വാഗതം; വിസ്മയിപ്പിക്കുന്ന ട്രെയ്‌ലറുമായി അനുരാഗ് ബസു ചിത്രം 

December 20, 2016, 1:15 pm
ഡിറ്റക്ടീവ് ‘ജഗ്ഗ’യുടെ ലോകത്തേക്ക് സ്വാഗതം; വിസ്മയിപ്പിക്കുന്ന ട്രെയ്‌ലറുമായി അനുരാഗ് ബസു ചിത്രം 
BOLLYWOOD

ബര്‍ഫിക്ക് ശേഷം രണ്‍ബീര്‍ കപൂറിനെ നായകനാക്കി അനുരാഗ് ബസു സംവിധാനം ചെയ്യുന്ന 'ജഗ്ഗ ജസൂസി'ന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. കത്രീന കൈഫ് നായികയാവുന്ന ചിത്രം ഒരു കോമഡി ഡ്രാമയാണ്. 'ഡിറ്റക്ടീവ് ജഗ്ഗ'യുടെ ലോകത്തേക്ക് നോട്ടമയച്ചെത്തിയ 2.44 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ തന്നെ വിസ്മയിപ്പിക്കുന്നതാണ്.

2012ല്‍ പുറത്തിറങ്ങിയ അനുരാഗ് ബസു-രണ്‍ബീര്‍ ടീമിന്റെ ബര്‍ഫി ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. കാണാതെപോയ അച്ഛനെത്തേടി ഒരു യുവ ഡിറ്റക്ടീവ് നടത്തുന്ന അന്വേഷണമാണ് ചിത്രമെന്നാണ് അറിയുന്നത്. സിദ്ധാര്‍ഥ് റോയ് കപൂര്‍, രണ്‍ബീര്‍ കപൂര്‍, അനുരാഗ് ബസു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സംവിധായകന്റേതുതന്നെയാണ് തിരക്കഥ. രവി വര്‍മ്മനാണ് ഛായാഗ്രഹണം. ഏപ്രില്‍ 7ന് തീയേറ്ററുകളിലെത്തും.