ഹിന്ദു ഭീകരവാദം ഒരു കെട്ടുകഥയല്ലെന്ന് അനുരാഗ് കാശ്യപ്; സഞ്ജയ് ലീലാ ബന്‍സാലിക്കെതിരായ ആക്രമണത്തിനെതിരേ ശബ്ദമുയര്‍ത്തി ബോളിവുഡ്  

January 28, 2017, 12:18 pm
 ഹിന്ദു ഭീകരവാദം ഒരു കെട്ടുകഥയല്ലെന്ന് അനുരാഗ് കാശ്യപ്; സഞ്ജയ് ലീലാ ബന്‍സാലിക്കെതിരായ ആക്രമണത്തിനെതിരേ ശബ്ദമുയര്‍ത്തി ബോളിവുഡ്   
BOLLYWOOD

ബന്‍സാലിക്കു നേരെയുണ്ടായ ആക്രമണത്തോടെ ഹിന്ദുത്വഭീകരവാദം കെട്ടുകഥയല്ലെന്ന് തെളിഞ്ഞതായി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ‘ഹിന്ദുത്വഭീകരവാദികള്‍ ട്വിറ്ററില്‍ നിന്നും യഥാര്‍ഥലോകത്തേക്ക് ഇറങ്ങിയിരിക്കുന്നു. ഹിന്ദു ഭീകരവാദം ഇനിമുതല്‍ കെട്ടുകഥയല്ല.' കശ്യപ് പറഞ്ഞു.

സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കുനേരെയുള്ള ആക്രമണത്തില്‍ ബോളിവുഡില്‍ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഋതിക് റോഷന്‍, കരണ്‍ ജോഹര്‍, അനുരാഗ് കശ്യപ്, ഫര്‍ഹാന്‍ അക്തര്‍, അര്‍ജുന്‍ രാംപാല്‍, അര്‍ജുന്‍ കപൂര്‍, റിതേഷ് ദേശ്മുഖ്, സോനം കപൂര്‍, വിശാല്‍ ദദ്‌ലാനി തുടങ്ങിയവര്‍ ബന്‍സാലിക്ക് ഐക്യദാര്‍ഡ്യം അര്‍പ്പിച്ച് രംഗത്തെത്തി. ഋതിക് റോഷന്‍ സംഭവം രോഷം ജനിപ്പിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു. ബോളിവുഡ് ഒരുമിച്ച് നിന്ന് പ്രതിരോധിക്കാന്‍ സമയമായി എന്ന അഭിപ്രായമാണ് ഫര്‍ഹാന്‍ അക്തര്‍, കരണ്‍ ജോഹര്‍, അര്‍ജുന്‍ രാംപാല്‍ എന്നിവര്‍ പ്രകടപ്പിച്ചത്.

'ഇത് അസഹിഷ്ണുതയല്ലേ? ഇത്തരം പെരുമാറ്റത്തോട് ഞങ്ങള്‍ സഹിഷ്ണുത കാണിക്കും എന്നു കരുതരുത്' അര്‍ജുന്‍ രാംപാല്‍ ട്വീറ്റ് ചെയ്തു.

ജയ്പൂര്‍ കോട്ടയില്‍ 'പദ്മാവതി' എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് സഞ്ജയ് ലീലാ ബന്‍സാലിക്കെതിരെ ആക്രമണം ഉണ്ടായത്. സംവിധായകനെ ക്രൂരമായി മര്‍ദ്ദിച്ച അക്രമികള്‍ അദ്ദേഹത്തിന്റെ തലമുടി പറിച്ചെടുത്തു. രജ്പുത് കര്‍ണി സേന എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നില്‍.

രാജസ്ഥാനി ചരിത്രം ആസ്പദമാക്കിയുള്ള ചിത്രത്തില്‍ രജ്പുത് രാജ്ഞിയെ മോശക്കാരിയായി കാണിക്കുന്നുവെന്ന് ആരോപിച്ചാണ് ആക്രമണം. സിനിമാ സെറ്റ് അടിച്ചുതകര്‍ത്ത അക്രമികള്‍ ഷൂട്ടിങ്ങ് തടസ്സപ്പെടുത്തിയിരുന്നു. രണ്‍വീര്‍ സിങ്ങും ദീപികാ പദുക്കോണുമാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍. ദീപിക റാണി പദ്മിനിയായും രണ്‍വീര്‍ അലാവുദിന്‍ ഖില്‍ജിയായും ചിത്രത്തില്‍ എത്തുന്നു. ഇരുവരും തമ്മിലുള്ള പ്രണയരംഗത്തിലാണ് രജ്പുത് കര്‍ണി സേനയ്ക്ക് പ്രതിഷേധം.