കരണ്‍ ജോഹറിന്റെ സിനിമ വേണ്ടെന്നു വെച്ച് അനുഷ്‌ക; കാരണം പ്രഭാസ്?

November 12, 2017, 9:56 pm
കരണ്‍ ജോഹറിന്റെ സിനിമ വേണ്ടെന്നു വെച്ച് അനുഷ്‌ക; കാരണം പ്രഭാസ്?
BOLLYWOOD
BOLLYWOOD
കരണ്‍ ജോഹറിന്റെ സിനിമ വേണ്ടെന്നു വെച്ച് അനുഷ്‌ക; കാരണം പ്രഭാസ്?

കരണ്‍ ജോഹറിന്റെ സിനിമ വേണ്ടെന്നു വെച്ച് അനുഷ്‌ക; കാരണം പ്രഭാസ്?

ബോളിവുഡ് സൂപ്പര്‍ സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന്റെ ബോളിവുഡ് ക്ഷണം തിരസ്‌ക്കരിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ താരം അനുഷ് ഷെട്ടി. ബാഹുബലി രണ്ടാം ഭാഗം വമ്പന്‍ ഹിറ്റായതോടെ നായികമാര്‍ക്കിടയില്‍ മുന്‍നിരയിലേക്ക് കടന്നുവന്ന അനുഷ്‌ക ഷെട്ടിയെ കെ ജോ ബോളിവുഡിലേക്ക് ക്ഷണിച്ചെങ്കിലും താരം നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, അനുഷ്‌കയുടെ അടുത്ത സുഹൃത്തും ബാഹുബലി നായകനുമായ പ്രഭാസിന്റെ നിര്‍ദേശ പ്രകാരമാണ് കരണ്‍ ജോഹറിന്റെ ഓഫര്‍ അനുഷ്ക നിരസിച്ചതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെയുള്ള ഒരു പ്രതിഫല തര്‍ക്കത്തില്‍ പ്രഭാസും കരണ്‍ ജോഹറും തമ്മില്‍ ഇടഞ്ഞു നില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഹിന്ദി വിതരണാവകാശമുള്ള കരണ്‍ ജോഹറിന്റെ പ്രൊഡക്ഷന്‍ കമ്പനി ധര്‍മ പ്രൊഡക്ഷന്‍സ് പ്രഭാസിനെ വെച്ച് ബോളിവുഡ് ചിത്രം പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍, ബാഹുബലിയോടെ താരമൂല്യം കുതിച്ചുയര്‍ന്ന പ്രഭാസ് ബോളിവുഡ് ചിത്രത്തിന് 20 കോടി രൂപ പ്രതിഫലം ചോദിച്ചതോടെ കരണ്‍ ജോഹര്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ കരണും പ്രഭാസും തമ്മില്‍ അത്ര സുഖത്തിലല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, കരണ്‍ ജോഹറിന്റെ ഓഫര്‍ നിരസിക്കാനുള്ള കാരണം പ്രഭാസിന്റെ ഇടപെടല്‍ അല്ല, ഡേറ്റ് ഇല്ലാത്തതാണെന്ന് അനുഷ്‌ക പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.