‘നിങ്ങള്‍ ഇതിന് മുമ്പേ ഒരു സ്ത്രീയെ കണ്ടിട്ടില്ലേ? നിന്റെ അമ്മയോ പെങ്ങളോ കൂടെയുണ്ടായിരുന്നുവെങ്കില്‍’; ഷോ നിര്‍ത്തി സ്ത്രീയെ ശല്യപ്പെടുത്തിയവനോട് ആതിഫ് അസ്ലം 

January 16, 2017, 2:54 pm
‘നിങ്ങള്‍ ഇതിന് മുമ്പേ ഒരു സ്ത്രീയെ കണ്ടിട്ടില്ലേ?  നിന്റെ അമ്മയോ പെങ്ങളോ കൂടെയുണ്ടായിരുന്നുവെങ്കില്‍’; ഷോ നിര്‍ത്തി സ്ത്രീയെ ശല്യപ്പെടുത്തിയവനോട് ആതിഫ് അസ്ലം 
BOLLYWOOD

പ്രമുഖ പാകിസ്താനി ഗായകന്‍ ആതിഫ് സലാമിന് ഇപ്പോള്‍ നേരത്തെ തന്റെ ശബ്ദസൗകുമാര്യത്താല്‍ നേടിയതിനേക്കാള്‍ ആരാധകരുണ്ട്. കാരണം മറ്റൊന്നുമല്ല തന്റെ ഷോ നടക്കുന്നതിനിടെ ഒരു പെണ്‍കുട്ടിയെ കുറച്ചു പേര്‍ ശല്യം ചെയ്യുന്നത് കണ്ട് പാട്ട് നിര്‍ത്തി ശല്യം ചെയ്തവനെ ചോദ്യം ചെയ്തതോടെയാണ് ആതിഫ് ഹീറോയായി മാറിയത്.

കറാച്ചിയില്‍ ആതിഫിന്റെ ഷോ നടക്കുന്നതിനിടയിലാണ് സംഭവം നടന്നത്. ഷോ നടക്കുന്നതിനിടെ പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് കണ്ട ആതിഫ് പാട്ട് നിര്‍ത്തി വിഷയത്തില്‍ ഇടപെടുകയായിരുന്നു.

'നിങ്ങള്‍ ഇതിന് മുമ്പേ ഒരു സ്ത്രീയെ കണ്ടിട്ടില്ലേ? നിന്റെ അമ്മയോ പെങ്ങളോ കൂടെയുണ്ടായിരുന്നുവെങ്കില്‍' എന്നായിരുന്നു ആതിഫിന്റെ ചോദ്യം.

തുടര്‍ന്ന് അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരോട് പെണ്‍കുട്ടിയെ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ആതിഫ് ആതിഫ് എന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് കരഘോഷത്തോടെ ആരാധകര്‍ അഭിനന്ദിച്ചു.