324 വയസ്സുള്ള കഥാപാത്രമായ ഈ നടന്‍ ആരെന്നറിയുമോ, ദേശീയ അവാര്‍ഡ് ജേതാവിന്റെ ഞെട്ടിക്കുന്ന വേഷപ്പകര്‍ച്ച 

April 21, 2017, 1:08 pm
324 വയസ്സുള്ള കഥാപാത്രമായ ഈ നടന്‍ ആരെന്നറിയുമോ, ദേശീയ അവാര്‍ഡ് ജേതാവിന്റെ ഞെട്ടിക്കുന്ന വേഷപ്പകര്‍ച്ച 
BOLLYWOOD

ദിനേഷ് വിജന്‍ സംവിധാനം ചെയ്ത രാബ്ത എന്ന സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സുഷാന്ത് സിംഗ് രജ്പുതും, കൃതി സാനണും കേന്ദ്രകഥാപാത്രമായ ചിത്രത്തിന്റെ ട്രെയിലറിന്റെ അവസാനരംഗത്ത് അമ്പരപ്പിക്കുന്ന മേക്ക് ഓവറില്‍ ഒരു അതിഥി താരമുണ്ടായിരുന്നു. 324 വയസ്സുള്ള കഥാപാത്രമായി ഒരു ബോളിവുഡ് താരം. ചെറു താരമൊന്നുമല്ല, ഞെട്ടിക്കുന്ന പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ രാജ്കുമാര്‍ റാവു. ഷാഹിദ്, അലിഗഡ്, ട്രാപ്പ്ഡ് എന്നീ സിനിമകളിലൂടെ ഞെട്ടിച്ച അഭിനേതാവ്. ട്രെയിലറില്‍ 324 കാരനായി തിരിച്ചറിയാനാകാത്ത വിധമുള്ള വേഷപ്പകര്‍ച്ചയില്‍ എത്തിയത് രാജ്കുമാര്‍ റാവുവാണെന്ന് സംവിധായകന്‍ ദിനേഷ് വിജന്‍ തന്നെ വെളിപ്പെടുത്തി.

ട്രെയിലറിലെ ലുക്ക് 
ട്രെയിലറിലെ ലുക്ക് 

16 ലുക്ക് ടെസ്റ്റുകള്‍ക്ക് പിന്നാലെയാണ് 324കാരനായ നിഗൂഢതകളുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഊഴം രാജ്കുമാര്‍ റാവുവില്‍ എത്തിയത്. ട്രെയിലറിലെ ലുക്ക് ചര്‍ച്ചയായതോടെ രാബ്തയിലെ നായകന്‍ സുഷാന്തിനേക്കാള്‍ ശ്രദ്ധ രാജ്കുമാറിന്റെ മേക്ക് ഓവറിലേക്കായി. ലോസ് ഏഞ്ചല്‍സില്‍ നിന്നുള്ള പ്രത്യേക സംഘമാണ് ഈ മേക്ക് ഓവറിന് പിന്നില്‍. പ്രോസ്‌തെറ്റിക് മേക്കപ്പിലൂടെയാണ് രൂപമാറ്റം. ഓരോ ദിവസവും നീണ്ട മണിക്കൂറുകള്‍ ക്ഷമയോടെ കഥാപാത്രത്തിനുള്ള രൂപമാറ്റത്തിനും മേക്കപ്പിനുമായി രാജ്കുമാര്‍ റാവു നിന്നുവെന്ന് ദിനേഷ് വിജന്‍.

ആറ് മണിക്കൂറിലേറെ നീണ്ട മേക്കപ്പിലൂടെയാണ് രൂപമാറ്റം. അഭിനേതാവ് എന്ന നിലയില്‍ ഏറെ രസിച്ച് ചെയ്ത റോളാണൈന്ന് രാജ്കുമാര്‍ റാവു പറയുന്നു. ദിനേഷ് വിജന്‍ കഥാപാത്രത്തിന്റെ ശൈലിയും മാനറിസവും രൂപപ്പെടുത്തുന്നതില്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കിയിരുന്നു. അതിഥി താരമായാണ് രാജ്കുമാര്‍ റാവു അഭിനയിക്കുന്നത്.