ഇതാണാ വാക്ക്, നീക്കിയില്ലെങ്കില്‍ ട്യൂബ്‌ലൈറ്റിന് ‘യു’ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് വാശി പിടിച്ചത് 

June 18, 2017, 12:05 pm
ഇതാണാ വാക്ക്, നീക്കിയില്ലെങ്കില്‍ ട്യൂബ്‌ലൈറ്റിന് ‘യു’ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് വാശി പിടിച്ചത് 
BOLLYWOOD

സല്‍മാന്‍ ഖാന്റെ കാര്യം വരുമ്പോള്‍ ബോളിവുഡ് ബോക്‌സ്ഓഫീസില്‍ മിനിമം ഗ്യാരന്റിയല്ല, മാക്‌സിമം ഗ്യാരന്റിയാണിന്ന്. ബോക്‌സ്ഓഫീസില്‍ പടയോട്ടം തന്നെ നടത്തിയ 'സുല്‍ത്താന്' ശേഷം സല്‍മാന്‍ സ്‌ക്രീനിലെത്തുകയാണ് വരുന്ന ഈദിന്. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന 'ട്യൂബ്‌ലൈറ്റ്' ഈ മാസം 23നാണ് തീയേറ്ററുകളിലെത്തുക. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. 'ക്ലീന്‍-യു' സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. പക്ഷേ 'യു' ലഭിക്കണമെങ്കില്‍ സംഭാഷണങ്ങളില്‍ നിന്ന് ഒരു വാക്ക് ഒഴിവാക്കണമെന്ന് സിബിഎഫ്‌സി പിടിവാശി കാണിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

'ഹറാംസാദ' എന്ന വാക്കാണ് സെന്‍സര്‍ ബോര്‍ഡ് അണിയറക്കാരോട് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതത്രെ. 'പിതൃശൂന്യന്‍' എന്നര്‍ഥം വരുന്ന നാടന്‍ പ്രയോഗമാണിത്. 'സാധാരണഗതിയില്‍ ഇത്തരമൊരു വാക്ക് ഞങ്ങള്‍ അനുവദിക്കാറുള്ളതാണ്. പക്ഷേ ട്യൂബ്‌ലൈറ്റ് എന്ന സിനിമയ്ക്ക് ഒരു നിഷ്‌കളങ്കതയുണ്ട്. ഈ വാക്കിന്റെ ഉപയോഗം സിനിമയുടെ സംവേദനക്ഷമതയെ ദോഷകരമായി ബാധിക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നത്..' 'ക്ലീന്‍-യു' സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ 'ഹറാംസാദ' എന്ന വാക്ക് എന്തുകൊണ്ട് ഒഴിവാക്കണമെന്ന സിബിഎഫ്‌സി വൃത്തങ്ങളുടെ വിശദീകരണമാണിത്, ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ട് പ്രകാരം. ചലച്ചിത്രകാരന്മാരുടെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് മേലുള്ള സെന്‍സര്‍ ബോര്‍ഡ് കടന്നുകയറ്റങ്ങളുടെ അവസാന ഉദാഹരണം.

ഗ്യൂബ്‌ലൈറ്റ്
ഗ്യൂബ്‌ലൈറ്റ്

'ബജ്റംഗി ഭായ്ജാന്‍', 'ഏക് ഥാ ടൈഗര്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സല്‍മാനെ നായകനാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്യൂബ്‌ലൈറ്റ്. ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും സ്‌ക്രീനില്‍ ഒന്നിക്കുന്ന ചിത്രവുമാണ് 'ട്യൂബ്ലൈറ്റ്'. എന്നാല്‍ കിംഗ് ഖാന്‍ ചിത്രത്തില്‍ അതിഥിതാരമാണെന്ന് മാത്രം. വിനീത് ശ്രീനിവാസന്റെ 'തട്ടത്തിന്‍ മറയത്തി'ലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന ഇഷ തല്‍വാറും സല്‍മാന്‍ ചിത്രത്തില്‍ അതിഥിതാരമായി എത്തുന്നുണ്ട്. അതിഥിയെങ്കിലും പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ഇഷ അവതരിപ്പിക്കുന്നത്.