സെയ്ഫ് അലി ഖാനൊപ്പം പത്മപ്രിയയും ദിനേശ് പ്രഭാകറും; ഫോര്‍ട്ട്‌കൊച്ചിയില്‍ ഷൂട്ട് ചെയ്ത ബോളിവുഡ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ 

August 31, 2017, 4:41 pm
സെയ്ഫ് അലി ഖാനൊപ്പം പത്മപ്രിയയും ദിനേശ് പ്രഭാകറും; ഫോര്‍ട്ട്‌കൊച്ചിയില്‍ ഷൂട്ട് ചെയ്ത ബോളിവുഡ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ 
BOLLYWOOD

സെയ്ഫ് അലി ഖാനൊപ്പം പത്മപ്രിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രാജാ കൃഷ്ണ മേനോന്‍ ചിത്രം 'ഷെഫി'ന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ഫോര്‍ട്ട്‌കൊച്ചിയും എരമല്ലൂരും ആലപ്പുഴയും സിനിമയുടെ പ്രധാന ലൊക്കേഷനുകളായിരുന്നു. പത്മപ്രിയയെ കൂടാതെ മലയാളത്തില്‍നിന്ന് സിദ്ദിഖ്, ദിനേശ് പ്രഭാകര്‍, ശാന്തകുമാരി എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 100 കോടി ക്ലബ്ബില്‍ പ്രവേശിച്ച അക്ഷയ്കുമാര്‍ ചിത്രം 'എയര്‍ലിഫ്റ്റി'ന് ശേഷം രാജാ കൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഷെഫ്'. ജോണ്‍ ഫാവ്ര്യുവിന്റെ ഇതേപേരില്‍ 2014ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് ചിത്രം.

റോഷന്‍ കല്‍റ എന്ന ഷെഫിനെയാണ് സെയ്ഫ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നായകകഥാപാത്രത്തിന്റെ ആദ്യഭാര്യയുടെ റോളിലാണ് പത്മപ്രിയ ചിത്രത്തില്‍. ഭരതനാട്യം നര്‍ത്തകിയും സ്വന്തമായി നൃത്തവിദ്യാലയം നടത്തുന്ന കഥാപാത്രവുമാണ് അവരുടേത്. വിവാഹത്തോടെ അഭിനയരംഗത്തുനിന്നും വിട്ടുനിന്ന പത്മപ്രിയയുടെ വമ്പന്‍ തിരിച്ചുവരവാകും 'ഷെഫ്'. രുചിയും വൈകാരികതയും ബന്ധിപ്പിച്ചതാണ് സിനിമയുടെ പ്ലോട്ട് എന്നറിയുന്നു. രുചിവൈവിധ്യങ്ങളെ എളുപ്പം ബന്ധിപ്പിക്കാനാകുന്ന ഇടം എന്ന നിലയ്ക്കാണ് കൊച്ചിയെ കഥാപശ്ചാത്തലമാക്കിയതെന്ന് രാജാ കൃഷ്ണ മേനോന്‍ പറഞ്ഞിരുന്നു.