ക്രിസ്മസ് ആഘോഷമാക്കി ‘ദംഗല്‍’; ആദ്യ മൂന്ന് ദിവസങ്ങളില്‍ ആമിര്‍ഖാന്‍ ചിത്രം നേടിയത് 

December 26, 2016, 2:36 pm
ക്രിസ്മസ് ആഘോഷമാക്കി ‘ദംഗല്‍’; ആദ്യ മൂന്ന് ദിവസങ്ങളില്‍ ആമിര്‍ഖാന്‍ ചിത്രം നേടിയത് 
BOLLYWOOD
BOLLYWOOD
ക്രിസ്മസ് ആഘോഷമാക്കി ‘ദംഗല്‍’; ആദ്യ മൂന്ന് ദിവസങ്ങളില്‍ ആമിര്‍ഖാന്‍ ചിത്രം നേടിയത് 

ക്രിസ്മസ് ആഘോഷമാക്കി ‘ദംഗല്‍’; ആദ്യ മൂന്ന് ദിവസങ്ങളില്‍ ആമിര്‍ഖാന്‍ ചിത്രം നേടിയത് 

ഇന്ത്യയൊട്ടാകെയുള്ള റിലീസ് സെന്ററുകളില്‍ ക്രിസ്മസ് വാരാന്ത്യം ആഘോഷമാക്കി ആമിര്‍ഖാന്‍ ചിത്രം ദംഗല്‍. ബോളിവുഡില്‍നിന്ന് മറ്റ് റിലീസുകള്‍ ഒഴിഞ്ഞുനിന്ന സീസണില്‍ മികച്ച മൗത്ത് പബ്ലിസിറ്റിയോടെ കുതിക്കുകയാണ് ചിത്രം. റിലീസ് ദിനമായ വെള്ളിയാഴ്ച നേടിയതിനേക്കാള്‍ ശനിയാഴ്ച നേടി ചിത്രം. രണ്ടാംദിനത്തെ കളക്ഷനെ മറികടന്നതായിരുന്നു ക്രിസ്മസ് ദിനമായിരുന്ന ഞായറാഴ്ചയിലെ കളക്ഷന്‍.

29.78 കോടിയായിരുന്നു ചിത്രം ആദ്യദിവസം വാരിയത്. പ്രവൃത്തിദിവസമായിരുന്നിട്ടും രണ്ട് വര്‍ഷത്തിന് ശേഷമെത്തുന്ന ആമിര്‍ഖാന്‍ ചിത്രം കാണാന്‍ ജനം തീയേറ്ററുകളിലേക്ക് ഒഴുകി. ദംഗലിന്റെ തമിഴ്, തെലുങ്ക് മൊഴിമാറ്റ പതിപ്പുകള്‍ ഉള്‍പ്പെടെയുള്ള കണക്കാണിത്. റിലീസ്ദിനത്തില്‍ത്തന്നെ നേടിയ വമ്പിച്ച പ്രേക്ഷകാഭിപ്രായം രണ്ടാം ദിവസത്തെ കളക്ഷനില്‍ പ്രതിഫലിച്ചു. ഫലം ആദ്യദിവസത്തേക്കാള്‍ കൂടുതല്‍ കളക്ഷന്‍. 34.82 കോടിയാണ് ചിത്രം ശനിയാഴ്ച നേടിയത്. ആദ്യ രണ്ട് ദിവസങ്ങളിലുംകൂടി 64.60 കോടി (തമിഴ്, തെലുങ്ക് പതിപ്പുകള്‍ ഉള്‍പ്പെടെ). വിദേശരാജ്യങ്ങളില്‍ നിന്ന് ആദ്യ രണ്ട് ദിവസങ്ങളില്‍ മറ്റൊരു 44.98 കോടിയും ദംഗല്‍ നേടി. വിദേശ സെന്ററുകളില്‍ ഏറ്റവും മികച്ച പ്രതികരണം ലഭിച്ചത് ഗള്‍ഫിലും യുഎസിലുമാണ്.

ഇപ്പോഴിതാ ക്രിസ്മസ് ദിനമായ ഞായറാഴ്ചത്തെ കളക്ഷന്‍ കണക്കുകളും പുറത്തുവന്നിരിക്കുന്നു. പ്രമുഖ ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശിന്റെ കണക്ക് പ്രകാരം വെള്ളി, ശനി ദിവസങ്ങളില്‍ നേടിയതിനേക്കാള്‍ കൂടുതലാണ് ചിത്രം ഞായറാഴ്ച നേടിയിരിക്കുന്നത്. 42.35 കോടി! അതായത് ഇന്ത്യയില്‍ നിന്ന് മാത്രം ആദ്യ മൂന്ന് ദിവസങ്ങളില്‍ 106.95 കോടി (തമിഴ്, തെലുങ്ക് പതിപ്പുകള്‍ ഉള്‍പ്പെടെ). 100 കോടി ക്ലബ്ബിലെത്തുന്ന ആമിറിന്റെ അഞ്ചാമത് ചിത്രമാണ് ദംഗല്‍. ഗജിനി, 3 ഇഡിയറ്റ്‌സ്, ധൂം 3, പികെ എന്നിവയാണ് മുന്‍പ് ശതകോടി ക്ലബ്ബിലെത്തിയ ആമിര്‍ ചിത്രങ്ങള്‍.