‘ദംഗലി’ന്റെ ബോക്‌സ്ഓഫീസ് അടയുന്നില്ല; 19 കോടിയുമായി ഹോങ്കോങ്ങിലും ഹിറ്റ് 

September 19, 2017, 11:29 am
‘ദംഗലി’ന്റെ ബോക്‌സ്ഓഫീസ് അടയുന്നില്ല; 19 കോടിയുമായി ഹോങ്കോങ്ങിലും ഹിറ്റ് 
BOLLYWOOD
BOLLYWOOD
‘ദംഗലി’ന്റെ ബോക്‌സ്ഓഫീസ് അടയുന്നില്ല; 19 കോടിയുമായി ഹോങ്കോങ്ങിലും ഹിറ്റ് 

‘ദംഗലി’ന്റെ ബോക്‌സ്ഓഫീസ് അടയുന്നില്ല; 19 കോടിയുമായി ഹോങ്കോങ്ങിലും ഹിറ്റ് 

ചൈനയ്ക്ക് പിന്നാലെ ഹോങ്കോങ് റിലീസിലും മികച്ച പ്രേക്ഷകപ്രതികരണവുമായി ആമിര്‍ഖാന്‍ ചിത്രം 'ദംഗല്‍'. ഓഗസ്റ്റ് 24ന് റിലീസ് ചെയ്യപ്പെട്ട ചിത്രം മികച്ച ഇനിഷ്യലും മൗത്ത് പബ്ലിസിറ്റിയും നേടിയിരുന്നു. പ്രിവ്യൂ ഷോകളില്‍നിന്ന് ഉള്‍പ്പെടെ 20.29 ലക്ഷം ഹോങ്കോങ് ഡോളറായിരുന്നു ചിത്രത്തിന് ലഭിച്ച ഇനിഷ്യല്‍. ഇപ്പോഴിതാ ഒരു മാസം പിന്നിടാന്‍ ഏതാനും ദിവസങ്ങള്‍ കൂടി അവശേഷിക്കെ ഇതുവരെ ചിത്രം നേടിയ കളക്ഷന്‍ പുറത്തുവരുന്നു. ഇക്കഴിഞ്ഞ വാരാന്ത്യത്തിലും മികച്ച പ്രതികരണമാണ് 'ദംഗലി'ന് അവിടെ ലഭിച്ചത്. വെള്ളിയാഴ്ച-4.48 ലക്ഷം ഹോങ്കോങ് ഡോളര്‍, ശനിയാഴ്ച-9.53 ലക്ഷം, ഞായര്‍-9.81 ലക്ഷം എന്നിങ്ങനെ. ഇതുവരെ ആകെ നേടിയത് 2.27 കോടി ഹോങ്കോങ് ഡോളറും. അതായത് 18.59 കോടി ഇന്ത്യന്‍ രൂപ.

ദംഗല്‍
ദംഗല്‍

ഇന്ത്യയ്ക്ക് പിന്നാലെ ചൈനീസ് മാര്‍ക്കറ്റിലും വിജയക്കൊടി നാട്ടിയാണ് ചിത്രം ഹോങ്കോങ്ങിലെത്തിയത്. മെയ് അഞ്ചിന് ഏഴായിരത്തോളം സ്‌ക്രീനുകളിലാണ് ചിത്രം ചൈനയില്‍ റിലീസ് ചെയ്യപ്പെട്ടത്. ആദ്യ അഞ്ച് ദിവസങ്ങളില്‍ നിന്നുമാത്രം അവിടെനിന്ന് 100 കോടിയുമായി കുതിപ്പ് തുടങ്ങിയ ചിത്രം ആകെ ആഗോള ബോക്സ്ഓഫീസ് കളക്ഷനില്‍ 2000 കോടിയും പിന്നിട്ടാണ് പടയോട്ടം അവസാനിപ്പിച്ചത്. അതായത് ബാഹുബലി-2നും മേലെ. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി 2000 കോടി പിന്നിടുന്ന ചിത്രവുമായി 'ദംഗല്‍'.

കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസ് റിലീസായി ഇന്ത്യയില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം തീയേറ്ററുകളിലെത്തുന്നതിന് മുന്‍പുതന്നെ ചര്‍ച്ചയായിരുന്നു. മഹാവീര്‍സിങ് ഫോഗട്ട് എന്ന ഗുസ്തി പരിശീലകനായി ആമിര്‍ എത്തിയ ചിത്രം ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ വമ്പന്‍ പ്രകടനമാണ് നടത്തിയത്. ആമിറിന്റെതന്നെ 'പികെ'യുടെ ആജീവനാന്ത ആഭ്യന്തര കളക്ഷനെ വെറും 17 ദിനങ്ങള്‍ കൊണ്ടാണ് ചിത്രം മറികടന്നത്.