2000 കോടിയില്‍ അവസാനിക്കുന്നില്ല ‘ദംഗല്‍’ മാജിക്ക്; ചൈനയ്ക്ക് പിന്നാലെ ഹോങ്കോങിലും സര്‍പ്രൈസ് ഹിറ്റ്

August 26, 2017, 1:15 pm
2000 കോടിയില്‍ അവസാനിക്കുന്നില്ല ‘ദംഗല്‍’ മാജിക്ക്; ചൈനയ്ക്ക് പിന്നാലെ ഹോങ്കോങിലും സര്‍പ്രൈസ് ഹിറ്റ്
BOLLYWOOD
BOLLYWOOD
2000 കോടിയില്‍ അവസാനിക്കുന്നില്ല ‘ദംഗല്‍’ മാജിക്ക്; ചൈനയ്ക്ക് പിന്നാലെ ഹോങ്കോങിലും സര്‍പ്രൈസ് ഹിറ്റ്

2000 കോടിയില്‍ അവസാനിക്കുന്നില്ല ‘ദംഗല്‍’ മാജിക്ക്; ചൈനയ്ക്ക് പിന്നാലെ ഹോങ്കോങിലും സര്‍പ്രൈസ് ഹിറ്റ്

രാജമൗലിയുടെ 'ബാഹുബലി-2' വരുന്നതുവരെ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ബോക്‌സ്ഓഫീസ് ഹിറ്റ് ആമിര്‍ഖാന്റെ 'പികെ' ആയിരുന്നു. 831.50 കോടിയുമായി ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ തലയെടുപ്പോടെയായിരുന്നു പികെയുടെ നില്‍പ്പ്. പക്ഷേ ബാഹുബലി രണ്ടാംഭാഗം ഇന്ത്യന്‍ സിനിമകളുടെ ബോക്‌സ്ഓഫീസ് സാധ്യതകളെ മാറ്റിവരച്ചു. ആദ്യഭാഗം കാത്തിരിപ്പേറ്റിയ ബാഹുബലി-2 റിലീസ്ദിനം മുതല്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ കുതിക്കാന്‍ തുടങ്ങി. ഒപ്പം ആഗോള സെന്ററുകളിലും മികച്ച പ്രതികരണം. 1000 കോടി എന്ന ഇന്ത്യന്‍ സിനിമയ്ക്ക് അത്രകാലവും അപ്രാപ്യമായി തോന്നിയിരുന്നു സംഖ്യ ചിത്രം വേഗത്തില്‍ പിന്നിട്ട്, കുതിപ്പ് തുടര്‍ന്നു. പക്ഷേ കളക്ഷനില്‍ അത്രകാലവും 'പികെ'യ്ക്ക് പിന്നിലുണ്ടായിരുന്ന ആമിര്‍ഖാന്റെ 'ദംഗല്‍' ബാഹുബലി-2ന്റെ പാത പിന്തുടര്‍ന്ന് അപ്രതീക്ഷിതമായി 1000 കോടി ക്ലബ്ബിലെത്തി. ചൈനീസ് റിലീസായിരുന്നു കാരണം.

മെയ് അഞ്ചിന് ഏഴായിരത്തോളം സ്‌ക്രീനുകളിലാണ് ചിത്രം ചൈനയില്‍ റിലീസ് ചെയ്യപ്പെട്ടത്. ആദ്യ അഞ്ച് ദിവസങ്ങളില്‍ നിന്നുമാത്രം അവിടെനിന്ന് 100 കോടിയുമായി കുതിപ്പ് തുടങ്ങിയ ചിത്രം ആകെ ആഗോള ബോക്‌സ്ഓഫീസ് കളക്ഷനില്‍ 2000 കോടിയും പിന്നിട്ടാണ് പടയോട്ടം അവസാനിപ്പിച്ചത്. അതായത് ബാഹുബലി-2നും മേലെ. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി 2000 കോടി പിന്നിടുന്ന ചിത്രവുമായി 'ദംഗല്‍'. എന്നാല്‍ അവിടംകൊണ്ടും അവസാനിക്കുന്നില്ല ചിത്രത്തിന്റെ ബോക്‌സ്ഓഫീസ് നേട്ടമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചൈനയ്ക്ക് പിന്നാലെ ഹോങ്കോങില്‍ റിലീസ് ചെയ്തിരിക്കുകയാണ് ചിത്രം. ചൈനയിലേതിന് സമാനമായ വമ്പന്‍ റിലീസ് അല്ലെന്നുമാത്രം. പക്ഷേ ലഭിക്കുന്നത് മികച്ച പ്രതികരണം.

വ്യാഴാഴ്ച റിലീസ് ചെയ്യപ്പെട്ട ചിത്രം ആദ്യദിനം നേടിയത് 6.68 ലക്ഷം ഹോങ്കോങ് ഡോളര്‍. വെള്ളിയാഴ്ച നേടിയത് 7.73 ലക്ഷം ഹോങ്കോങ് ഡോളറും. പ്രിവ്യൂ ഷോകളുടേതുകൂടെ കൂട്ടി ഇതുവരെയുള്ള നേട്ടം 20.29 ലക്ഷം ഹോങ്കോങ് ഡോളര്‍. അതായത് 1.66 കോടി ഇന്ത്യന്‍ രൂപ. ഹോങ്കോങ് ബോക്‌സ്ഓഫീസില്‍ ഈയാഴ്ച റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങളില്‍ രണ്ടാംസ്ഥാനത്താണ് ദംഗല്‍ ഇപ്പോള്‍. മികച്ച മൗത്ത് പബ്ലിസിറ്റിയുമായി തീയേറ്ററുകളില്‍ തുടരുന്ന ചിത്രം ആകെ ആഗോള കളക്ഷനോട് എത്ര കൂട്ടിച്ചേര്‍ക്കുമെന്നറിയാന്‍ കാത്തിരിക്കണം.