‘ലഗാനേ’ക്കാള്‍ മികച്ചതോ ‘ദംഗല്‍’? ആമിര്‍ഖാന്‍ ചിത്രത്തിന്റെ സ്‌പെഷ്യല്‍ പ്രിവ്യൂ കണ്ട നിരൂപകര്‍ക്ക് പറയാനുള്ളത് 

December 22, 2016, 12:36 pm
‘ലഗാനേ’ക്കാള്‍ മികച്ചതോ ‘ദംഗല്‍’? ആമിര്‍ഖാന്‍ ചിത്രത്തിന്റെ സ്‌പെഷ്യല്‍ പ്രിവ്യൂ കണ്ട നിരൂപകര്‍ക്ക് പറയാനുള്ളത് 
BOLLYWOOD
BOLLYWOOD
‘ലഗാനേ’ക്കാള്‍ മികച്ചതോ ‘ദംഗല്‍’? ആമിര്‍ഖാന്‍ ചിത്രത്തിന്റെ സ്‌പെഷ്യല്‍ പ്രിവ്യൂ കണ്ട നിരൂപകര്‍ക്ക് പറയാനുള്ളത് 

‘ലഗാനേ’ക്കാള്‍ മികച്ചതോ ‘ദംഗല്‍’? ആമിര്‍ഖാന്‍ ചിത്രത്തിന്റെ സ്‌പെഷ്യല്‍ പ്രിവ്യൂ കണ്ട നിരൂപകര്‍ക്ക് പറയാനുള്ളത് 

പ്രോജക്ട് പ്രഖ്യാപിച്ചത് മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ആമിര്‍ഖാന്‍ നായകനാവുന്ന ദംഗല്‍. സല്‍മാന്‍ ഖാന്റെ 'സുല്‍ത്താന്' പിന്നാലെ മറ്റൊരു ഗുസ്തിക്കാരനായി ബോളിവുഡിലെ 'മിസ്റ്റര്‍ പെര്‍ഫെക്ട്' സ്‌ക്രീനിലെത്തുമ്പോള്‍ ബോളിവുഡിനും പ്രതീക്ഷ ഏറെയാണ്. സമൂഹത്തിന്റെ യാഥാസ്ഥിതിക മനോഭാവത്തെ എതിര്‍ത്ത് തന്റെ പെണ്‍മക്കളെ ഗുസ്തി പരിശീലിപ്പിച്ച് ലോകകായികവേദിയില്‍ എത്തിച്ച മഹാവീര്‍ സിങ് ഫോഗട്ടാണ് ആമിര്‍ഖാന്റെ കഥാപാത്രം. ശബാന ആസ്മിയും കരണ്‍ ജോഹറുമാണ് ചിത്രം കണ്ട് ആദ്യം അഭിപ്രായം പറഞ്ഞ രണ്ടുപേര്‍. മാസങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിന്റെ പ്രത്യേക പ്രിവ്യൂ കണ്ടതിന് ശേഷമായിരുന്നു ഇരുവരുടെയും അഭിപ്രായപ്രകടനങ്ങള്‍.

പിറന്നാള്‍ ദിനത്തിലായിരുന്നു ശബാന സിനിമ കണ്ടത്. ചിത്രം കണ്ടതിന് ശേഷം അവര്‍ അഭിപ്രായപ്പെട്ടതിങ്ങനെ..

‘ദംഗല്‍’ കാണുക എന്നതാണ് എനിക്ക് കിട്ടാവുന്ന ഏറ്റവും മികച്ച പിറന്നാള്‍ സമ്മാനം. ആമിര്‍ ഖാന്‍, നിതേഷ് തിവാരി, കിരണ്‍ റാവു.. എല്ലാവര്‍ക്കും നന്ദി. ഫാത്തിമ സന, നിങ്ങള്‍ ഏറെ ശ്രദ്ധേയയായി 
ശബാന ആസ്മി 

കരണ്‍ ജോഹര്‍ പറഞ്ഞത് ഇങ്ങനെയും..

‘ദംഗല്‍’ ഇതാ ഇപ്പോള്‍ കണ്ടതേയുള്ളൂ. പത്ത് വര്‍ഷത്തിനിടെ ഇതിലും മികച്ച ഒരു സിനിമ കണ്ടിട്ടില്ല. വാക്കുകള്‍ നഷ്ടപ്പെട്ടു കണ്ടിരുന്നപ്പോള്‍ 
കരണ്‍ ജോഹര്‍ 

എന്നാലിതാ റിലീസിന് ഒരു ദിവസം ശേഷിക്കെ സിനിമാപ്രവര്‍ത്തകര്‍ക്കും ദേശീയമാധ്യമങ്ങള്‍ക്കുമായി പ്രിവ്യൂ ഷോ നടത്തിയിരിക്കുകയാണ് ദംഗല്‍ നിര്‍മ്മാതാക്കള്‍. ബുധനാഴ്ച നടത്തിയ പ്രിവ്യൂ കണ്ട എല്ലാവര്‍ക്കും ഒരേ അഭിപ്രായം. പടം കസറും. ട്രേഡ് അലിസ്റ്റുകളായ തരണ്‍ ആദര്‍ശ്, ശ്രീധര്‍ പിള്ള, ട്വിറ്റര്‍ വഴി എപ്പോഴും വിവാദമുണ്ടാക്കുന്ന കെആര്‍കെ എല്ലാവര്‍ക്കും ദംഗലിന്റെ കാര്യത്തില്‍ ഒരേ സ്വരം. അഞ്ചില് അഞ്ചാണ് ചിത്രത്തിന് ഫിലിംഫെയര്‍ കൊടുത്തിരിക്കുന്ന റേറ്റിംഗ്.

ലോകമെമ്പാടുമുള്ള അയ്യായിരത്തോളം സ്‌ക്രീനുകളിലാണ് ദംഗല്‍ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തുന്നത്. തമിഴ്‌നാട്ടില്‍ മാത്രം 177 തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക് പരിഭാഷാ പതിപ്പുകളും പ്രദര്‍ശനത്തിനെത്തും.