ആഗോള ബോക്‌സ്ഓഫീസില്‍ 700 കോടിയിലേക്ക് ‘ദംഗല്‍’; മുന്നില്‍ ‘പികെ’ മാത്രം 

January 14, 2017, 1:37 pm
ആഗോള ബോക്‌സ്ഓഫീസില്‍ 700 കോടിയിലേക്ക് ‘ദംഗല്‍’; മുന്നില്‍ ‘പികെ’ മാത്രം 
BOLLYWOOD
BOLLYWOOD
ആഗോള ബോക്‌സ്ഓഫീസില്‍ 700 കോടിയിലേക്ക് ‘ദംഗല്‍’; മുന്നില്‍ ‘പികെ’ മാത്രം 

ആഗോള ബോക്‌സ്ഓഫീസില്‍ 700 കോടിയിലേക്ക് ‘ദംഗല്‍’; മുന്നില്‍ ‘പികെ’ മാത്രം 

തീയേറ്ററുകളിലെത്തി 20 ദിവസം പിന്നിടുമ്പോഴും ആമിര്‍ഖാന്‍ ചിത്രം 'ദംഗലി'ന് തിരക്കൊഴിയുന്നില്ല. ക്രിസ്മസ് റിലീസായി ഡിസംബര്‍ 23ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തിയ ചിത്രം ആഭ്യന്തരവിപണിയില്‍നിന്ന് ഏറ്റവും കളക്ഷന്‍ നേടുന്ന ചിത്രമായി നേരത്തേ മാറിയിരുന്നു. ആമിറിന്റെതന്നെ രാജ്കുമാര്‍ ഹിറാനി ചിത്രം 'പികെ'യുടെ ആജീവനാന്ത ആഭ്യന്തര കളക്ഷനായ 340.8 കോടിയെ വെറും 17 ദിവസങ്ങള്‍കൊണ്ട് ദംഗല്‍ മറികടന്നിരുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവരുന്നു. അതുപ്രകാരം ആഗോള ബോക്‌സ്ഓഫീസ് കളക്ഷനില്‍ 700 കോടിയിലേക്ക് അടുക്കുകയാണ് ചിത്രം.

ഇന്ത്യയില്‍നിന്ന് മാത്രം ദംഗല്‍ ഇതിനകം നേടിയിരിക്കുന്ന ഗ്രോസ് 506.61 കോടിയാണ് (361.87 കോടി നെറ്റ്). വിദേശ ബോക്‌സ്ഓഫീസില്‍ നിന്ന് 187.50 കോടിയും. എല്ലാം ചേര്‍ത്ത് 22 ദിവസംകൊണ്ട് 694.11 കോടി! ഇതോടെ എക്കാലത്തെയും വലിയ ഇന്ത്യന്‍ ഹിറ്റ് എന്ന സ്ഥാനത്തേക്ക് കുതിക്കുകയാണ് ദംഗല്‍. ആജീവനാന്ത ആഗോള ബോക്‌സ്ഓഫീസില്‍ ബജ്‌റംഗി ഭായ്ജാനെയും ധൂം 3യെയും സുല്‍ത്താനെയുമൊക്കെ മറികടന്ന ദംഗലിന് മുന്നില്‍ ഇനിയുള്ളത് ആമിറിന്റെതന്നെ പികെ മാത്രമാണ്. 792 കോടിയാണ് പികെയുടെ ആജീവനാന്ത ബോക്‌സ്ഓഫീസ് കളക്ഷന്‍. ദംഗല്‍ അടുത്ത ദിവസങ്ങളില്‍ അത് തകര്‍ക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍.

ബോളിവുഡില്‍ ആദ്യമായി 100 കോടി കളക്ഷന്‍ നേടിയ ചിത്രം ആമിറിന്റേതായിരുന്നു (ഗജിനി). ഹിന്ദിയിലെ ആദ്യത്തെ 200 കോടി (3 ഇഡിയറ്റ്‌സ്), 300 കോടി (പികെ) ക്ലബ്ബുകളും തുറന്നത് ആമിര്‍ ആയിരുന്നു.