ആ വലിയ സൗഭാഗ്യം ദീപികാ പദുക്കോണിന് നഷ്ടമായി, മജീദി ചിത്രത്തില്‍ നിന്ന് ദീപിക ഔട്ട് 

January 23, 2017, 6:42 pm
ആ വലിയ സൗഭാഗ്യം ദീപികാ പദുക്കോണിന് നഷ്ടമായി, മജീദി ചിത്രത്തില്‍ നിന്ന് ദീപിക ഔട്ട് 
BOLLYWOOD
BOLLYWOOD
ആ വലിയ സൗഭാഗ്യം ദീപികാ പദുക്കോണിന് നഷ്ടമായി, മജീദി ചിത്രത്തില്‍ നിന്ന് ദീപിക ഔട്ട് 

ആ വലിയ സൗഭാഗ്യം ദീപികാ പദുക്കോണിന് നഷ്ടമായി, മജീദി ചിത്രത്തില്‍ നിന്ന് ദീപിക ഔട്ട് 

ട്രിപ്പിള്‍ എക്‌സ് സീരീസിലെ പുതിയ ചിത്രത്തിലൂടെ ഹോളിവുഡില്‍ തുടക്കമിട്ട് ബോളിവുഡ് സൂപ്പര്‍നായിക ദീപികാ പദുക്കോണ്‍ രാജ്യത്തിന് പുറത്തേക്ക് സ്വീകാര്യത വര്‍ധിപ്പിച്ചിരുന്നു. ട്രിപ്പിള്‍ എക്‌സില്‍ വിന്‍ ഡീസലിന്റെ നായികയായ ദീപികയ്ക്ക് തുടര്‍ന്ന് ലഭിച്ച പ്രധാന പ്രൊജക്ട് ലോകപ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മാജിദ് മജീദിയുടെ പുതിയ ചിത്രമായിരുന്നു. മുംബൈയിലെ ചേരിപ്രദേശത്ത് പെട്ടെന്നാര്‍ക്കും തിരിച്ചറിയാനാകാത്ത മേക്ക് ഓവറില്‍ ചേരിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയായി ദീപികയുടെ ചിത്രം പുറത്തുവന്നതോടെയാണ് മാജിദ് മജീദി സിനിമയുടെ വാര്‍ത്ത പുറത്തുവന്നത്. സംവിധായകനും അണിയറ പ്രവര്‍ത്തകരും ചിത്രത്തിനായി ദീപികയെ വച്ച് നടത്തിയ ലുക്ക് ടെസ്റ്റായിരുന്നു ഇത്. ലുക്ക് ടെസ്റ്റില്‍ തൃപ്തനല്ലാത്ത മജീദി ദീപികാ പദുക്കോണിനെ നായികയായി പരിഗണിക്കേണ്ടെന്ന് തീരുമാനിച്ചതായാണ് പുതിയ വാര്‍ത്തകള്‍. തന്റെ കഥാപാത്രത്തിന് യോജിച്ചതല്ല ദീപികയുടെ രൂപഭാവങ്ങള്‍ എന്നതാണ് ദീപിക പ്രൊജക്ടില്‍ നിന്ന് പുറത്തുപോകാനുള്ള കാരണം.

ലുക്ക് ടെസ്റ്റിനിടെ ദീപിക 
ലുക്ക് ടെസ്റ്റിനിടെ ദീപിക 

നടന്‍ ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ കാദിറാണ് ഇന്ത്യ പശ്ചാത്തലമാകുന്ന സിനിമയിലെ നായകകഥാപാത്രം. ഇഷാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷമാണ് ദീപിക ചെയ്യേണ്ടിയിരുന്നത്. 2015ല്‍ ബാജിറാവു മസ്താനിക്ക് ശേഷം ബോളിവുഡ് പ്രൊജക്ടുകള്‍ ഇല്ലാതിരുന്ന ദീപികയ്ക്ക് കരിയറിലുണ്ടായ കനത്ത തിരിച്ചടിയാണ് മജീദി ചിത്രത്തില്‍ നിന്നുള്ള പുറത്താകല്‍. രാജ്യാന്തര പ്രൊജക്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ദീപിക ബോളിവുഡ് ഓഫറുകള്‍ തുടര്‍ച്ചയായി നിരസിച്ചത്. സഞ്ജയ് ലീലാ ബന്‍സാലിയുടെ പദ്മാവതിയാണ് ദീപികയുടെ പുതിയ ചിത്രം

മുഹമ്മദ് ദ പ്രൊഫറ്റ് എന്ന പേരിലുള്ള മുഹമ്മദ് നബി ജീവചരിത്രസിനിമയ്ക്ക് ശേഷം മാജിദ് മജീദി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബിയോണ്ട് ദ ക്ലൗഡ്‌സ്. ഏ ആര്‍ റഹ്മാന്‍ ആണ് മുഹമ്മദ് എന്ന ചിത്ത്രതിന് പിന്നാലെ ഈ സിനിമയുടെയും സംഗീത സംവിധായകന്‍