ഇനിഷ്യല്‍ കളക്ഷനില്‍ പിന്നിലായെങ്കിലെന്ത്? ‘റയീസി’ന് പിന്നാലെയുണ്ട് ‘കാബില്‍’; നാല് ദിവസത്തെ കളക്ഷന്‍ 

January 29, 2017, 4:43 pm
ഇനിഷ്യല്‍ കളക്ഷനില്‍ പിന്നിലായെങ്കിലെന്ത്? ‘റയീസി’ന് പിന്നാലെയുണ്ട് ‘കാബില്‍’; നാല് ദിവസത്തെ കളക്ഷന്‍ 
BOLLYWOOD
BOLLYWOOD
ഇനിഷ്യല്‍ കളക്ഷനില്‍ പിന്നിലായെങ്കിലെന്ത്? ‘റയീസി’ന് പിന്നാലെയുണ്ട് ‘കാബില്‍’; നാല് ദിവസത്തെ കളക്ഷന്‍ 

ഇനിഷ്യല്‍ കളക്ഷനില്‍ പിന്നിലായെങ്കിലെന്ത്? ‘റയീസി’ന് പിന്നാലെയുണ്ട് ‘കാബില്‍’; നാല് ദിവസത്തെ കളക്ഷന്‍ 

രണ്ട് വമ്പന്‍ റിലീസുകള്‍ ഒരേദിവസം എത്തിയതിന്റെ കോലാഹലങ്ങള്‍ ബോളിവുഡില്‍ ഇനിയും അവസാനിച്ചിട്ടില്ല. നൂറും ഇരുനൂറുമൊക്കെ കോടികള്‍ കടന്ന് മുന്നൂറ് കോടിയോ അതിന് മുകളിലോ ഒക്കെയാണ് പ്രധാന ബോളിവുഡ് ചിത്രങ്ങള്‍ ഇപ്പോള്‍ ലക്ഷ്യമിടുന്ന കളക്ഷന്‍. ആദ്യവാരാന്ത്യത്തിലെ കളക്ഷനാണ് അതില്‍ പ്രധാനം എന്നതിനാല്‍ പ്രധാന റിലീസുകള്‍ ഒരേദിവസം ഉണ്ടാകാതെ ശ്രദ്ധിക്കാറുണ്ട് ബോളിവുഡ്. അതില്‍നിന്ന് വിഭിന്നമായിരുന്നു റിപബ്ലിക് ദിനത്തിന് തലേദിവസം ഒരുമിച്ചെത്തിയ ഷാരൂഖ്, ഹൃത്വിക് ചിത്രങ്ങള്‍. അതിനാല്‍ത്തന്നെ ഈ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന ഇനിഷ്യല്‍ കളക്ഷന്‍ എത്രയെന്നത് ബോളിവുഡ് വ്യവസായത്തിന് കൗതുകം പകര്‍ന്ന അന്വേഷണമായിരുന്നു.

എല്ലാവരും പ്രതീക്ഷിച്ചിരുന്നത് പോലെ ഷാരൂഖ് ചിത്രത്തിനായിരുന്നു റിലീസ്ദിനത്തില്‍ കൂടുതല്‍ കളക്ഷന്‍. കാബിലിനേക്കാള്‍ ഇരട്ടി അധികമാണ് റയീസിന് ആദ്യദിനം ലഭിച്ചത്. റയീസിന് ആദ്യദിനം 20.42 കോടി ലഭിച്ചപ്പോള്‍ കാബിലിന് ലഭിച്ചത് 10.43 കോടി മാത്രം. പക്ഷേ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെ രണ്ടാംദിനമായ റിപബ്ലിക് ദിനത്തില്‍ കാബിന്റെ കളക്ഷനില്‍ വര്‍ധന രേഖപ്പെടുത്തി. റയീസിന് 26.30 കോടി ലഭിച്ചപ്പോള്‍ കാബിലിന് ലഭിച്ചത് 18.67 കോടി. റിലീസായി നാല് ദിവസം പിന്നിടുമ്പോള്‍ 50 കോടി പിന്നിട്ടിട്ടുണ്ട് കാബില്‍. റയീസ് 75.44 കോടി നേടിയപ്പോള്‍ കാബിലിന്റെ ആകെ നേട്ടം 52.41 കോടി. ഇന്ത്യന്‍ ബോക്‌സ്ഓഫീസിലെ മാത്രം കണക്കുകളാണ് ഇതെല്ലാം. ആദ്യ ഞായറാഴ്ചയായ ഇന്നും ഇരുചിത്രങ്ങളും കാര്യമായ നേട്ടമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.

ആഗോള ബോക്‌സ്ഓഫീസില്‍ ഷാരൂഖ് ചിത്രം ഇതിനകം 145.56 കോടി നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഹൃത്വിക്കിന്റെ 2010 ചിത്രം 'കൈറ്റ്‌സി'ന്റെ ആജീവനാന്ത കളക്ഷനേക്കാളും (48.30) നേടിയിട്ടുണ്ട് ഇതിനകം കാബില്‍. ഇരുചിത്രങ്ങളും അന്തിമമായി എന്ത് നേട്ടമുണ്ടാക്കും എന്നതിലേക്കാണ് ട്രേഡ് അനലിസ്റ്റുകളുടെ നോട്ടം.