ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിന്റെ സ്‌ക്രീനിലേക്ക്! ഇര്‍ഫാന്‍ ഖാനൊപ്പം റോണി സ്‌ക്രൂവാലയുടെ തിരിച്ചുവരവ് ചിത്രത്തില്‍ 

August 11, 2017, 10:13 am
ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിന്റെ സ്‌ക്രീനിലേക്ക്! ഇര്‍ഫാന്‍ ഖാനൊപ്പം റോണി സ്‌ക്രൂവാലയുടെ തിരിച്ചുവരവ് ചിത്രത്തില്‍ 
BOLLYWOOD

മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിന്റെ സ്‌ക്രീനിലേക്ക്! റോണി സ്‌ക്രൂവാലയുടെ പുതിയ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം പ്രമുഖ ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. 'ഗേള്‍ ഇന്‍ ദി സിറ്റി' എന്ന വെബ് സിരീസിലൂടെ ശ്രദ്ധേയയായ മിഥില പാക്കറാണ് ചിത്രത്തില്‍ മായിക. സിനിമാ, നാടക നടനും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹുസൈന്‍ ദലാലിനൊപ്പം 'യേ ജവാനി ഹേ ദീവാനി', 2 സ്റ്റേറ്റ്‌സ് എന്നീ ചിത്രങ്ങളുടെ രചന നിര്‍വ്വഹിച്ചയാളാണ് ആകര്‍ഷ് ഖുറാന.

സൗത്ത്‌ലൈവ് ഫെബ്രുവരി 2ന് പ്രസിദ്ധീകരിച്ച വാര്‍ത്ത 
സൗത്ത്‌ലൈവ് ഫെബ്രുവരി 2ന് പ്രസിദ്ധീകരിച്ച വാര്‍ത്ത 

മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യമറിയിച്ച ദുല്‍ഖര്‍ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നതായി നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. പല സംവിധായകരുടെയും പേരുകള്‍ അക്കാര്യത്തില്‍ പറഞ്ഞുകേട്ടെങ്കിലും ഏറ്റവും അവസാനം മലയാളിയായ ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാരുടെ പേരാണ് ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റവുമായി ബന്ധപ്പെട്ട് കേട്ടത്. സോളോയില്‍ ദുല്‍ഖറിനൊത്തുള്ള അനുഭവം ബിജോയ്ക്ക് ഏറെ മതിപ്പുളവാക്കിയെന്നും ഹിന്ദിയില്‍ ചെയ്യാന്‍വേണ്ടി നേരത്തേ തയ്യാറാക്കിയ ഒരു തിരക്കഥയില്‍ ദുല്‍ഖറിനെ നായകനാക്കാന്‍ അദ്ദേഹത്തിന് ആലോചനയുണ്ടെന്നും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ചില ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മുന്‍പ് യുടിവി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ അനേകം ശ്രദ്ധേയ സിനിമകള്‍ നിര്‍മ്മിച്ച റോണി സ്‌ക്രൂവാല പുതുതായി ആരംഭിച്ച നിര്‍മ്മാണ കമ്പനി 'റോണി സ്‌ക്രൂവാല പ്രൊഡക്ഷന്‍സി'ന്റെ (ആര്‍എസ്‌വിപി) ആദ്യ പ്രോജക്ടാണ് ദുല്‍ഖര്‍-ഇര്‍ഫാന്‍ ഖാന്‍ ചിത്രം. പുതിയ കമ്പനിയുടെ അരങ്ങേറ്റചിത്രത്തിനുവേണ്ടി ഒട്ടനവധി തിരക്കഥകളില്‍ നിന്നാണ് റോണി ദുല്‍ഖര്‍ ചിത്രത്തിന്റെ തിരക്കഥ തെരഞ്ഞെടുത്തതെന്നാണ് വിവരം. റോണി സ്‌ക്രൂവാല പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രത്തില്‍ പുതുമുഖ താരവും സംവിധായകനും ഉണ്ടാവണമെന്നത് അദ്ദേഹത്തിന്റെ തീരുമാനമായിരുന്നെന്നും കേള്‍ക്കുന്നു.