ആമിര്‍ഖാനും ഫാത്തിമ സന ഷെയ്ഖും വിസ്മയിപ്പിക്കാന്‍ വീണ്ടുമെത്തുന്നു; ഇത്തവണ സന ആമിറിന്റെ നായികയാവും 

May 8, 2017, 11:05 am
 ആമിര്‍ഖാനും ഫാത്തിമ സന ഷെയ്ഖും വിസ്മയിപ്പിക്കാന്‍ വീണ്ടുമെത്തുന്നു; ഇത്തവണ സന ആമിറിന്റെ നായികയാവും 
BOLLYWOOD

ദംഗല്‍ എന്ന ചിത്രത്തിനു ശേഷം ആമിര്‍ഖാനും ഫാത്തിമ സന ഷെയ്ഖും ഒരുമിച്ചെത്തുന്നു. ദംഗലില്‍ ആമിറിന്റെ മകളായാണ് ഫാത്തിമ സന ഷെയ്ഖ് എത്തിയതെങ്കില്‍ ഇത്തവണ നായികയായാണ് എത്തുന്നത് എന്ന പ്രത്യേകത ഉണ്ട്.

യാഷ് രാജ് ഫിലിംസ് ഒരുക്കുന്ന തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിലാണ് ഫാത്തിമ സന ഷേയ്ഖ് ആമിറിന്റെ നായികയാവുന്നത്. വിജയ് കൃഷ്ണ ആചാരിയാണ് ചിത്രത്തിന്റെ സംവിധായകന്‍.

ചിത്രത്തില്‍ ആമിര്‍ഖാനെ കൂടാതെ അമിതാബ് ബച്ചനും വേഷമിടുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നേരത്തെ ആമിര്‍ഖാനെ നായകനാക്കി ധൂം 3 സംവിധാനം ചെയ്തിട്ടുണ്ട് വിജയ് കൃഷ്ണ ആചാര്യ.