ലോജിക്ക് ഇല്ല! മുന്നറിയിപ്പുമായി രോഹിത്ത് ഷെട്ടിയുടെ ‘ഗോല്‍മാല്‍ എഗെയ്ന്‍’ ട്രെയ്‌ലര്‍; ഛായാഗ്രഹണം ജോമോന്‍ ടി.ജോണ്‍ 

September 22, 2017, 5:10 pm
ലോജിക്ക് ഇല്ല! മുന്നറിയിപ്പുമായി രോഹിത്ത് ഷെട്ടിയുടെ ‘ഗോല്‍മാല്‍ എഗെയ്ന്‍’ ട്രെയ്‌ലര്‍; ഛായാഗ്രഹണം ജോമോന്‍ ടി.ജോണ്‍ 
BOLLYWOOD

ഷാരൂഖ് ഖാനും കജോളും ഒരുമിച്ച 'ദില്‍വാലെ'യ്ക്ക് ശേഷം രോഹിത്ത് ഷെട്ടി സംവിധാനം ചെയ്യുന്ന 'ഗോല്‍മാല്‍ എഗെയ്‌നി'ന്റെ ട്രെയ്‌ലര്‍ എത്തി. 'ഗോല്‍മാല്‍' സിരീസിലെ മൂന്നാംചിത്രമാണ് ഇത്. സ്ഥിരം താരങ്ങളായ അജയ് ദേവ്ഗണ്‍, അര്‍ഷാദ് വര്‍സി, തുഷാര്‍ കപൂര്‍, ശ്രേയസ് തല്‍പാഡെ, കുണാല്‍ ഖേമു, സഞ്ജയ് മിശ്ര എന്നിവരെക്കൂടാതെ പരിണീതി ചോപ്രയും തബുവും നീല്‍ നിതിന്‍ മുകേഷും കഥാപാത്രങ്ങളെ അവതരിപ്പിക്കും. മലയാളി ഛായാഗ്രാഹകന്‍ ജോമോന്‍ ടി.ജോണാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

'ലോജിക്കില്ല, മാജിക് മാത്രം' എന്ന 'മുന്നറിയിപ്പു'മായാണ് 3.07 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ എത്തിയിരിക്കുന്നത്. ദീപാവലി റിലീസായി ആമിര്‍ ഖാന്‍ ചിത്രം 'സീക്രട്ട് സൂപ്പര്‍സ്റ്റാറി'നൊപ്പമാവും 'ഗോല്‍മാല്‍ എഗെയ്ന്‍' തീയേറ്ററുകളിലെത്തുക. ഒക്ടോബര്‍ 20ന്.