ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നതാര്? മുന്‍നിര താരങ്ങളുടെ പ്രതിഫലപട്ടിക 

August 25, 2017, 12:57 pm
ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നതാര്? മുന്‍നിര താരങ്ങളുടെ പ്രതിഫലപട്ടിക 
BOLLYWOOD
BOLLYWOOD
ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നതാര്? മുന്‍നിര താരങ്ങളുടെ പ്രതിഫലപട്ടിക 

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നതാര്? മുന്‍നിര താരങ്ങളുടെ പ്രതിഫലപട്ടിക 

ഇന്ത്യന്‍ സിനിമയുടെ സാമ്പത്തിക തലസ്ഥാനം കൂടിയാണ് ബോളിവുഡ്. ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ക്ക് മാത്രമല്ല, വമ്പന്‍ പ്രതിഫലം വാങ്ങുന്നവരുടെയും തട്ടകം. ആഗോളതലത്തില്‍ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന താരങ്ങളുടെ ഫോര്‍ബ്സ് മാസിക പ്രസിദ്ധീകരിച്ച പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ബോളിവുഡിന്റെ രാജാക്കന്മാരും ഇടംപിടിച്ചിരുന്നു എന്നത് തന്നെ ഇതിന് തെളിവാണ്. ഷാരൂഖ് ഖാന്‍(243.50 കോടി രൂപ), സല്‍മാന്‍ ഖാന്‍(243 കോടി രൂപ), അക്ഷയ് കുമാര്‍(227.5 കോടി രൂപ) എന്നിവരാണ് യഥാക്രമം എട്ട്, ഒന്‍പത്, പത്ത് എന്നീ സ്ഥാനങ്ങളിലെത്തിയത്. ബോളിവുഡില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ താരങ്ങളുടെ പട്ടിക ഇതാണ്.

സല്‍മാന്‍ ഖാന്‍

ബോളിവുഡില്‍ സല്‍മാന്‍ ഖാനാണ് 2016 ല്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം ലഭിച്ചത്. 60 കോടി രൂപയാണ് സല്‍മാന്‍ ഖാന്‍ തന്റെ ഓരോ ചിത്രത്തിനും വേണ്ടി പ്രതിഫലം കൈപറ്റുന്നത്.

ആമിര്‍ ഖാന്‍

ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ ഏറ്റവുമധികം റെക്കോര്‍ഡ് കളക്ഷന്‍ നേടിയ ദംഗലിന്റെ ചരിത്ര നേട്ടം ആമിര്‍ ഖാന്റെ പ്രതിഫലത്തിലും ഉയര്‍ച്ചയുണ്ടാക്കി. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ സിനിമാ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ആമിറിപ്പോള്‍. 2016 ല്‍ 50 കോടി രൂപയാണ് തന്റെ ഒരു ചിത്രത്തിന് താരം വാങ്ങിയത്.

ഷാരൂഖ് ഖാന്‍

ബോളിവുഡിന്റെ ബാദ്ഷാ എന്നാണ് കിംഗ് ഖാന്‍ അറിയപ്പെടുന്നത്. ലോക പ്രശസ്തനായ ഈ ഇന്ത്യന്‍ താരം കഴിഞ്ഞ വര്‍ഷം 30-40 കോടി രൂപയാണ് ഒരോ സിനിമയ്ക്കും പ്രതിഫലം പറ്റിയത്.

അക്ഷയ് കുമാര്‍

കഠിനാധ്വാനമാണ് അക്ഷയ് കുമാറിനെ ഇന്നത്തെ നിലയിലെത്തിച്ചത്. 40 മുതല്‍ 45 കോടി രൂപ വരെ അക്ഷയ്‌യുടെ പ്രതിഫലം. ജോളി എല്‍ എല്‍ ബി 2 എന്ന ചിത്രത്തിന് 45 കോടി രൂപയാണ് അക്ഷയ് കൈപറ്റിയത്.

ഹൃത്വിക് റോഷന്‍

ബോളിവുഡ് ഗ്ലാമര്‍ താരമായ ഹൃത്വിക് റോഷന്‍ വാങ്ങുന്ന പ്രതിഫലത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. മോഹന്‍ജൊ ദാരോയ്ക്കായി 50 കോടി രൂപയാണ് ഹൃത്വിക് കൈപറ്റിയത്.

അജയ് ദേവ്ഗണ്‍

ബോളിവുഡ് താരങ്ങളുടെ പ്രതിഫല പട്ടികയില്‍ ആറാം സ്ഥാനം നേടിയ അജയ് ദേവ്ഗണ്‍ കഴിഞ്ഞ വര്‍ഷം ഒരു സിനിമയ്ക്ക് 20 മുതല്‍ 25 കോടി രൂപ വരെയാണ് പ്രതിഫലം വാങ്ങിയത്.

രണ്‍ബീര്‍ കപൂര്‍

കപൂര്‍ കുടുംബത്തിലെ യുവതാരമായ രണ്‍ബീര്‍ കപൂറിന്റെ ചിത്രങ്ങള്‍ കളക്ഷന്‍ റെക്കോര്‍ഡ് നേടിയതോടെ രണ്‍ബീറും കാശുവാരാന്‍ തുടങ്ങി. ഒരുചിത്രത്തിന് 2016 ല്‍ ഒരു സിനിമയ്ക്ക് 25 കോടി രൂപയാണ് പ്രതിഫലം കൈപറ്റിയത്.

രണ്‍വീര്‍ സിംഗ്

ബാജിറാവു മസ്താനി എന്ന ചിത്രത്തിലൂടെ അഭിനയ പാടവം തെളിയിച്ച രണ്‍വീര്‍ സിംഗിനും ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വീങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ മികച്ച സ്ഥാനം നേടാന്‍ കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം രണ്‍വീര്‍ ഒരു സിനിമയ്ക്കായി 20 കോടിയാണ് വാങ്ങിയത്.

അമിതാഭ് ബച്ചന്‍

ബോളിവുഡിലെ മുതിര്‍ന്നതും ഏറെ പരിചയസമ്പത്തുമുള്ള അമിതാഭ് ബച്ചന്റെ താരപ്രഭയ്ക്ക് ബോക്‌സ്ഓഫീസില്‍ ഇന്നും ഇളക്കമൊന്നും തട്ടിയിട്ടില്ല. 2016 ല്‍ ഒരു ചിത്രത്തിന് 18-20 കോടി രൂപയാണ് അദ്ദേഹം വാങ്ങുന്നത്.

ഷാഹിദ് കപൂര്‍

2016 ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയവരുടെ പട്ടികയില്‍ ഷാഹിദ് കപൂറും ഇടം നേടി. ഒരു സിനിമയ്ക്ക് 16-18 കോടി രൂപയാണ് ഷാഹിദ് കൈപറ്റിയത്.