വിവാദം കത്തിക്കുമോ ഇന്ദുസര്‍ക്കാര്‍? അടിയന്തരാവസ്ഥയും ഇന്ദിരാഗാന്ധിയും പ്രമേയമായ സിനിമയുടെ ട്രെയിലര്‍ 

June 16, 2017, 4:41 pm
വിവാദം കത്തിക്കുമോ ഇന്ദുസര്‍ക്കാര്‍? അടിയന്തരാവസ്ഥയും ഇന്ദിരാഗാന്ധിയും പ്രമേയമായ സിനിമയുടെ ട്രെയിലര്‍ 
BOLLYWOOD

ഇന്ത്യന്‍ ജനാധിപത്യത്തിന് മേല്‍ കരിനിഴലായ അടിയന്തരാവസ്ഥ പ്രമേയമാക്കി ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയവും ജീവിതവും കടന്നുവരുന്ന പൊളിറ്റിക്കല്‍ ത്രില്ലറുമായി മധുര്‍ ഭണ്ഡാര്‍ക്കര്‍. ഇന്ദു സര്‍ക്കാര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയജീവിതത്തെ ഏത് രീതിയിലാണ് ഭണ്ഡാര്‍ക്കര്‍ സമീപിച്ചിരിക്കുന്നതെന്ന് കാത്തിരുന്നറിയാം. സുപ്രിയാ വിനോദ് ആണ് ഇന്ദുസര്‍ക്കാര്‍ എന്ന സിനിമയില്‍ ഇന്ദിരാ ഗാന്ധിയുടെ റോളിലെത്തുന്നത്. അടിയന്തരാവസ്ഥാ കാലത്തും ഇന്ദിരാ ഗാന്ധി സര്‍ക്കാരിലും മകന്‍ സഞ്ജയ് ഗാന്ധിക്കുണ്ടായ സ്വാധീനവും ചിത്രം പരാമര്‍ശിക്കുന്നുണ്ട്.

പ്രതിനായക സ്വഭാവത്തിലാണ് സഞ്ജയ് ഗാന്ധിയെ സമീപിച്ചിരിക്കുന്നതെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു. നീല്‍ നിതിന്‍ മുകേഷാണ് സഞ്ജയ് ഗാന്ധിയുടെ റോളിലെത്തുന്നത്. അനില്‍ പാണ്ഡേയും മധുര്‍ ഭണ്ഡാര്‍ക്കറും ചേര്‍ന്നാണ് രചന. ചാന്ദ്‌നി ബാര്‍, ഫാഷന്‍, ട്രാഫിക് സിഗ്നല്‍, ഹീറോയിന്‍ എന്നീ ശ്രദ്ധേയ സിനിമകള്‍ക്ക് പിന്നാലെ മധുര്‍ ഒരുക്കുന്ന ചിത്രമാണ് ഇന്ദു സര്‍ക്കാര്‍. കൃതി കല്‍ഹാരിയാണ് ചിത്രത്തിലെ മറ്റൊരു കേന്ദ്രകഥാപാത്രം.

അസഹിഷ്ണുതയുമായി ബന്ധപ്പെട്ട് നരേന്ദ്രമോഡി സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ സര്‍ക്കാരിനെ പിന്തുണച്ച് രംഗത്തെത്തിയവരില്‍ പ്രമുഖനായിരുന്നു മധുര്‍ ഭണ്ഡാര്‍ക്കര്‍.