കിംഗ് ഖാനൊപ്പം ഇഷാ തല്‍വാര്‍; സല്‍മാന്‍ഖാന്‍ ചിത്രത്തില്‍ 

February 2, 2017, 11:03 am
കിംഗ് ഖാനൊപ്പം ഇഷാ തല്‍വാര്‍; സല്‍മാന്‍ഖാന്‍ ചിത്രത്തില്‍ 
BOLLYWOOD
BOLLYWOOD
കിംഗ് ഖാനൊപ്പം ഇഷാ തല്‍വാര്‍; സല്‍മാന്‍ഖാന്‍ ചിത്രത്തില്‍ 

കിംഗ് ഖാനൊപ്പം ഇഷാ തല്‍വാര്‍; സല്‍മാന്‍ഖാന്‍ ചിത്രത്തില്‍ 

ഏഴ് മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും 'തട്ടത്തിന്‍ മറയത്തി'ലെ ആയിഷയാണ് മലയാളിക്ക് ഇപ്പോഴും ഇഷ തല്‍വാര്‍. 2012ല്‍ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസന്‍ ചിത്രവും അതിലെ ഗാനങ്ങളും ട്രെന്റ് ടെറ്ററായിരുന്നു. തമിഴിലും തെലുങ്കിലും ഹിന്ദയിലും ഇഷ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ലഭിക്കാത്ത ഒരവസരം ഹിന്ദിയില്‍ തേടിയെത്തിയിരിക്കുകയാണ് അവരെ. ബോളിവുഡിലെ ഖാന്‍ ത്രയങ്ങളില്‍ രണ്ടുപേര്‍ക്കൊപ്പം ഒരു ചിത്രം. ഏത് നടിയും മോഹിക്കുന്ന ഈ അവസരം ട്യൂബ്‌ലൈറ്റ് എന്ന കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇഷയ്ക്ക് സാധ്യമാകുന്നത്. എന്നാല്‍ ഇതൊരു പ്രധാനകഥാപാത്രമല്ല, അഥിഥിതാരമാണെന്ന് മാത്രം.

ട്യൂബ്‌ലൈറ്റ് ഫസ്റ്റ്‌ലുക്ക്‌ 
ട്യൂബ്‌ലൈറ്റ് ഫസ്റ്റ്‌ലുക്ക്‌ 

'സുല്‍ത്താന്' ശേഷം സല്‍മാന്‍ഖാന്‍ നായകനാവുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനും അതിഥിതാരമാണ്. ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ഈ ചിത്രത്തിലൂടെ സ്‌ക്രീനില്‍ ഒരുമിച്ചെത്തുന്നത്.

ട്യൂബ്‌ലൈറ്റില്‍ അതിഥിതാരമായാണ് എത്തുന്നത്. പക്ഷേ അതേസമയം സിനിമയില്‍ പ്രാധാന്യമുള്ളൊരു കഥാപാത്രവുമാണ് ഞാന്‍ അവതരിപ്പിക്കുന്നത്. 
ഇഷ തല്‍വാര്‍ 
ഇഷ തല്‍വാര്‍ 
ഇഷ തല്‍വാര്‍ 

ഡെല്ലി ബെല്ലി സംവിധായകരില്‍ ഒരാളായ അക്ഷത് വര്‍മ്മ സെയ്ഫ് അലിഖാനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിലും ഇഷ തല്‍വാറിന് വേഷമുണ്ട്. ചിത്രത്തില്‍ ഒരു ഫോട്ടോഗ്രാഫറുടെ റോളാണ് ഇഷയ്ക്ക്. ദിലീപ് നായകനായ ടു കണ്‍ട്രീസാണ് മലയാളത്തില്‍ പ്രദര്‍ശനത്തിനെത്തിയ ഇഷയുടെ അവസാനചിത്രം. ക്രോസ്‌റോഡ് എന്ന ചലച്ചിത്രസമുച്ചയത്തിലെ 'പക്ഷിയുടെ മണം' എന്ന ലഘു ചിത്രത്തിലും ഇഷ അഭിനയിച്ചിട്ടുണ്ട്.