ഇംതിയാസ് അലി വന്നിട്ടും കിംഗ് ഖാന് രക്ഷയില്ല; ഷാരൂഖ് ഖാന്റെ എക്കാലത്തെയും മോശം ഓപണിംഗ് കളക്ഷനുമായി ‘ജബ് ഹാരി മെറ്റ് സെജാല്‍’ 

August 5, 2017, 12:39 pm
ഇംതിയാസ് അലി വന്നിട്ടും കിംഗ് ഖാന് രക്ഷയില്ല; ഷാരൂഖ് ഖാന്റെ എക്കാലത്തെയും മോശം ഓപണിംഗ് കളക്ഷനുമായി ‘ജബ് ഹാരി മെറ്റ് സെജാല്‍’ 
BOLLYWOOD

ബോളിവുഡ് ഈ വര്‍ഷം ഏറ്റവും പ്രതീക്ഷ പുലര്‍ത്തിയ പ്രോജക്ടുകളിലൊന്നായ ഇംതിയാസ് അലി-ഷാരൂഖ് ഖാന്‍ ചിത്രം 'ജബ് ഹാരി മെറ്റ് സെജാലി'ന് ബോക്‌സ്ഓഫീസില്‍ തണുപ്പന്‍ പ്രതികരണം. ആദ്യദിവസത്തെ പൂര്‍ണമായ കണക്കുകള്‍ ഇനിയും പുറത്തെത്തിയിട്ടില്ലെങ്കിലും ആദ്യ കണക്കുകള്‍ അനുസരിച്ച് 15 മുതല്‍ 18 കോടി വരെയാണ് ചിത്രം നേടുകയെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നു. റിലീസ് ദിനമായ വെള്ളിയാഴ്ച നടന്ന മോര്‍ണിംഗ്, മാറ്റിനി ഷോകളുടെ തീയേറ്റര്‍ ഒക്കുപ്പന്‍സി വിലയിരുത്തിയുള്ള കണക്കാണിത്. ആദ്യ ഷോകളില്‍ നിന്ന് 'ശരാശരിലും താഴെ' എന്ന അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് ഉയര്‍ന്നത് എന്നതിനാല്‍ ഈ കണക്കില്‍ വലിയ വ്യത്യാസം ഉണ്ടാവാനിടയില്ല. അതായത് അടുത്തകാലത്തിറങ്ങിയ ഷാരൂഖ് ഖാന്‍ ചിത്രങ്ങളിലെ മോശം ഓപണിംഗുകളിലൊന്നാവും ഇംതിയാസ് അലി ചിത്രം നേടുക.

അടുത്തകാലത്തിറങ്ങിയ ഷാരൂഖ് ചിത്രങ്ങളില്‍ 'ഫാന്‍' ഒരു നിയന്ത്രിത അവധിദിനത്തിലാണ് തീയേറ്ററുകളിലെത്തിയത്. 'റയീസ്' പുറത്തിറങ്ങിയ വാരാന്ത്യത്തില്‍ തന്നെയാണ് ഹൃത്വിക് റോഷന്റെ 'കാബിലും' തീയേറ്ററുകളിലെത്തിയത്. 15-18 കോടിയാണ് ചിത്രം ആദ്യദിനത്തില്‍ നേടുന്നതെങ്കില്‍ ഫാന്‍, റയീസ് എന്നിവയുടെ ഇനിഷ്യലിനേക്കാള്‍ കുറവാണ് അത്.

3200 സ്‌ക്രീനുകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്. ആദ്യ ഷോകളുടെ 40-45 ശതമാനം ടിക്കറ്റുകളാണ് വിറ്റുപോയത്. മോശം ചിത്രമെന്ന മൗത്ത് പബ്ലിസിറ്റിയാണ് ആദ്യ ഷോകള്‍ക്ക് ശേഷം പുറത്തെത്തിയത് എന്നതിനാല്‍ ഏറ്റവും കളക്ഷന്‍ നേടേണ്ട ഈ വാരാന്ത്യത്തിലെ ബോക്‌സ്ഓഫീസ് പ്രതികരണവും മറിച്ചാവാന്‍ ഇടയില്ല.