മറ്റൊരു ‘ക്വീന്‍’ ആകുമോ ‘സിമ്രാന്‍’? ഒരു മിനിറ്റില്‍ കങ്കണയെ ആഘോഷിച്ച് ഹന്‍സല്‍ മെഹ്ത ചിത്രത്തിന്റെ ടീസര്‍ 

May 15, 2017, 6:04 pm
മറ്റൊരു ‘ക്വീന്‍’ ആകുമോ ‘സിമ്രാന്‍’? ഒരു മിനിറ്റില്‍ കങ്കണയെ ആഘോഷിച്ച് ഹന്‍സല്‍ മെഹ്ത ചിത്രത്തിന്റെ ടീസര്‍ 
BOLLYWOOD

സംഭാഷണങ്ങളില്ല, പ്രമേയത്തെക്കുറിച്ച് സൂചനകളില്ല. പകരം ഒരു മിനിറ്റില്‍ വിവിധ ഗെറ്റപ്പുകളില്‍ എത്തുന്ന കങ്കണയുടെ കഥാപാത്രം മാത്രം. വെറുതെ അവതരിപ്പിച്ചിരിക്കുകയല്ല ആ കഥാപാത്രത്തെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ആഘോഷിച്ചിരിക്കുകയാണ് ഹന്‍സല്‍ മെഹ്തയുടെ ഏറ്റവും പുതിയ ചിത്രം 'സിമ്രാന്റെ' ടീസറില്‍. വിശാല്‍ ഭരദ്വാജിന്റെ 'റംഗൂണി'ന് ശേഷം കങ്കണ സ്‌ക്രീനിലെത്തുന്ന ചിത്രമാണ് സിമ്രാന്‍.

അമേരിക്കയില്‍ നഴ്‌സായി ജോലി ചെയ്യവെ നാല് ബാങ്കുകള്‍ കവര്‍ച്ച ചെയ്ത കേസില്‍ പിടിക്കപ്പെട്ട സന്ദീപ് കൗറിന്റെ ജീവിതത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട ചിത്രമാണ് 'സിമ്രാന്‍' എന്നാണ് സൂചന. സെപ്റ്റംബര്‍ 15ന് തീയേറ്ററുകളിലെത്തും.