പെൺക്കരുത്തിൻ അടയാളമായി ഝാൻസി റാണി 

November 1, 2017, 3:33 pm
പെൺക്കരുത്തിൻ അടയാളമായി ഝാൻസി റാണി 
BOLLYWOOD
BOLLYWOOD
പെൺക്കരുത്തിൻ അടയാളമായി ഝാൻസി റാണി 

പെൺക്കരുത്തിൻ അടയാളമായി ഝാൻസി റാണി 

പ്രശസ്ത ബോളിവുഡ് നടി കങ്കണ റണൗട്ട് അഭിനയിക്കുന്ന 'മണികർണിക, ദി ക്വീൻ ഓഫ് ഝാൻസി ' എന്ന ചിത്രത്തിന്റെ ചിത്രീകരണം ജയ്‌പൂരിലെ ആംബർ ഫോർട്ടിൽ മുന്നേറുകയാണ്. ഝാൻസി രാജ്യത്തിൻറെ റാണിയും സ്വാതന്ത്രസമര പോരാളിയും ആയിരുന്ന റാണി ലക്ഷ്‌മി ഭായിയുടെ ജീവചരിത്രമാണ് ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തിൽ കങ്കണ കേന്ദ്ര കഥാപാത്രമായ റാണി ലക്ഷ്മി ബായിയെ അവതരിപ്പിക്കുന്നു. ബാഹുബലി ചിത്രത്തിന്റെ കഥ രചയിതാവ് കെ വിജയേന്ദ്ര പ്രസാദ് ആണ് ഈ ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിക്കുന്നത്. സീ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രം 2018 ഏപ്രിൽ ഇരുപത്തിയേഴിന് ആണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

ചിത്രീകരണ വേളയിൽ പുറത്തു വന്ന കങ്കണയുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. ചിത്രങ്ങൾ കാണാം.