പ്രതിഫലത്തിൽ തീരുമാനം ആയില്ല; പ്രഭാസിനെ തഴഞ്ഞ് കരൺ  

October 28, 2017, 12:35 pm
പ്രതിഫലത്തിൽ തീരുമാനം ആയില്ല; പ്രഭാസിനെ തഴഞ്ഞ് കരൺ  
BOLLYWOOD
BOLLYWOOD
പ്രതിഫലത്തിൽ തീരുമാനം ആയില്ല; പ്രഭാസിനെ തഴഞ്ഞ് കരൺ  

പ്രതിഫലത്തിൽ തീരുമാനം ആയില്ല; പ്രഭാസിനെ തഴഞ്ഞ് കരൺ  

ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ ഇന്ത്യൻ സിനിമ ലോകത്തെ ഏറ്റവും ശ്രദ്ധേയനായ നടന്മാരിൽ ഒരാളായി മാറിയിരിക്കുകയാണ് പ്രഭാസ്. പ്രഭാസിന്റെ ഡേറ്റിനായി സംവിധായകർ നെട്ടോട്ടം ഓടുകയാണ്. പ്രഭാസ് ബോളിവുഡിലും എത്തിച്ചേരും എന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ബാഹുബലിയുടെ രണ്ടു ഭാഗങ്ങളും ഹിന്ദിയിൽ പുറത്തു ഇറക്കിയ ധർമ പ്രൊഡക്ഷൻസിന്റെ ഉടമ കരൺ ജോഹർ പ്രഭാസിനെ നായകനാക്കി ഒരു ചിത്രം നിർമ്മിക്കാൻ പോകുന്നു എന്നായിരുന്നു പുറത്തു വന്ന റിപ്പോർട്ടുകൾ. എന്നാൽ അത്തരം വാർത്തകൾക്കു വിരാമം ഇട്ടുകൊണ്ട് പ്രഭാസ് കരൺ ജോഹർ ചിത്രം ഉണ്ടാകില്ല എന്നാണ് ഇന്ത്യൻ സിനിമ ലോകത്തിൽ നിന്നും വരുന്ന പുതിയ വാർത്ത.

ബാഹുബലിക്ക് ശേഷം തന്റെ പ്രതിഫലം കുത്തനെ ഉയർത്തിയ പ്രഭാസിന് അത്രയും പ്രതിഫലം നൽകാൻ കരൺ വിസമ്മതിച്ചതോടെ പ്രഭാസ് പിന്മാറി. ഇരുപതു കോടി രൂപയാണ് പ്രഭാസ് ഹിന്ദി ചിത്രത്തിനായി പ്രതിഫലം ചോദിച്ചത്. ഹിന്ദി സിനിമയിൽ പ്രഭാസിന് അത്രയും വലിയ തുക നല്കാൻ മാത്രം താരമൂല്യം ഇല്ല എന്നത് കൊണ്ടാണ് പ്രഭാസിന്റെ ആവശ്യത്തിൽ അദ്ദേഹം വഴങ്ങാതെ ഇരുന്നത് എന്നാണ് ഗോസിപ്പുകളിൽ നിറയുന്നത്. സൂപ്പർസ്റ്റാർ ആയ രജനീകാന്തിന് പോലും അത്തരം താരമൂല്യം ഹിന്ദിയിൽ ഇല്ല എന്നും തെലുങ്കു സിനിമയിൽ അത്രയും പ്രതിഫലം സ്വാഭാവികം ആയിരിക്കാം എന്നാൽ ഹിന്ദിയിൽ പ്രഭാസ് അത്രയും ആവശ്യപ്പെട്ടത് സമ്മതിക്കാനാകില്ല എന്നാണ് കരൺ ജോഹറിന്റെ നിലപാട് എന്നും അതിനെ തുടർന്ന് പ്രഭാസ് ചിത്രത്തിൽ നിന്ന് പിന്മാറുകയും ചെയ്തു എന്നാണ് വിവിധ സിനിമ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്. എന്നാൽ പ്രഭാസിൽ നിന്നോ കരൺ ജോഹറിൽ നിന്നോ ഔദ്യോഗികമായി ഒരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല. അതിനിടയിൽ കരൺ ജോഹറിന്റെ പുതിയ ട്വീറ്റ് പ്രഭാസിന്റെ നേർക്കു ഒളിയമ്പ് എയ്തതാണ് എന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്.

പ്രഭാസും കരൺ ജോഹറും 
പ്രഭാസും കരൺ ജോഹറും 

2018ൽ പുറത്തു ഇറങ്ങാൻ ഇരിക്കുന്ന സാഹോ എന്ന ചിത്രമാണ് പ്രഭാസിന്റെ ബാഹുബലിക്ക് ശേഷമുള്ള ചിത്രം. സാഹൊയ്‌ക്കായി പ്രഭാസിന് 30 കോടി പ്രതിഫലം ആണ് നൽകുന്നത്. ബാഹുബലിയിൽ തന്നെ അദ്ദേഹത്തിന് 25 കോടി ആയിരുന്നു പ്രതിഫലം. 1000 കോടി രൂപ കളക്ഷൻ നേടിയ ആദ്യ ഇന്ത്യൻ ചിത്രം എന്ന റെക്കോർഡ് നേടിയ ചിത്രമാണ് ബാഹുബലി.

150 കോടി മുതൽമുടക്കിൽ ആണ് സാഹോ നിർമിക്കുന്നത്. പ്രശസ്ത ബോളിവുഡ് നടി ശ്രദ്ധ കപൂർ ആണ് ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിച്ച സാഹോ ഹിന്ദി, തെലുങ്കു, തമിഴ് എന്നി ഭാഷകളിൽ റിലീസ് ചെയുന്നു. ബോളിവുഡ് നടൻ നീൽ നിതിൻ മുകേഷ് ആണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.