ബച്ചന്റെ പേഴ്‌സണല്‍ മെസേജ് പുറത്തുവിട്ട് കെആര്‍കെ, കമാലിനെ പൊളിച്ചടുക്കി ബിഗ് ബിയുടെ ട്വീറ്റ് 

February 8, 2017, 1:16 pm
ബച്ചന്റെ പേഴ്‌സണല്‍ മെസേജ് പുറത്തുവിട്ട് കെആര്‍കെ, കമാലിനെ പൊളിച്ചടുക്കി ബിഗ് ബിയുടെ ട്വീറ്റ് 
BOLLYWOOD
BOLLYWOOD
ബച്ചന്റെ പേഴ്‌സണല്‍ മെസേജ് പുറത്തുവിട്ട് കെആര്‍കെ, കമാലിനെ പൊളിച്ചടുക്കി ബിഗ് ബിയുടെ ട്വീറ്റ് 

ബച്ചന്റെ പേഴ്‌സണല്‍ മെസേജ് പുറത്തുവിട്ട് കെആര്‍കെ, കമാലിനെ പൊളിച്ചടുക്കി ബിഗ് ബിയുടെ ട്വീറ്റ് 

അഭിനേതാവ് എന്ന നിലയില്‍ അല്ല ബോളിവുഡിലെ മുന്‍നിര താരങ്ങളെയും അവരുടെ സിനിമകളെയും വ്യക്തിജീവിതത്തെയും അവഹേളിച്ചുള്ള ട്വീറ്റുകളിലൂടെയാണ് കമാല്‍ ആര്‍ ഖാന്‍ ശ്രദ്ധ നേടിയെടുത്തത്. അജയ് ദേവ്ഗണിനെയും കരണ്‍ ജോഹറിനെയും തല്ലിന്റെ വക്കോളമെത്തിച്ചായിരുന്നു കെആര്‍കെയും അടുത്തകാലത്തെ വിവാദ വിനോദം. ഇപ്പോഴിതാ അമിതാബ് ബച്ചനെ കുരുക്കിലാക്കി ട്വീറ്റ് ചെയ്തിരിക്കുകയാണ് കമാല്‍.

കെആര്‍കെ എന്ന ഞാന്‍ എത്രമാത്രം വലിയ ബ്രാന്‍ഡ് എന്നതിന് ഉദാഹരണമാണ് എന്ന അടിക്കുറിപ്പോടെയാണ് അമിതാബ് ബച്ചന്‍ അയച്ച മെസ്സേജിന്റെ സ്‌ക്രീന്‍ ഷോട്ട് കെ ആര്‍ കെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. സ്വന്തം പ്രതിഭ കൊണ്ട് ജീവിതത്തില്‍ ഇത്രയും നേടിയെടുത്തതെന്നും കമാല്‍ ട്വീറ്റ് ചെയ്തു. ബോക്‌സ് ഓഫീസിനെ കൃത്യമായി പ്രവചിക്കുന്ന ആളായി കമാല്‍ മാറിയെന്നും താങ്കളുടെ പ്രവചനം ഫലിക്കട്ടെ എന്നുമായിരുന്നു ബച്ചന്റെ നന്ദി അറിയിച്ചുള്ള ട്വീറ്റ്. പേഴ്‌സണല്‍ മെസ്സേജ് കമാല്‍ ആര്‍ ഖാന്‍ ട്വീറ്റ് ചെയ്ത് പരസ്യപ്പെടുത്തിയതോടെ ബിഗ് ബിക്കും വിനയായി. തൊട്ടുപിന്നാലെ മെസ്സേജിന് വിശദീകരണവുമായി ബച്ചന്റെ ട്വീറ്റ് എത്തി.

താന്‍ നായകനായ സര്‍ക്കാര്‍ ത്രീ ട്രെയിലര്‍ കണ്ട് ഇഷ്ടമായെന്നും ചിത്രം ഹിറ്റാകുമെന്നും കെആര്‍കെ അറിയിച്ചപ്പോള്‍ നല്‍കിയ മറുപടിയാണ് ഈ മെസ്സേജ് എന്ന് ബിഗ് ബി പറയുന്നു. അങ്ങനെ പ്രതീക്ഷിച്ചാല്‍ എന്താണ് കുഴപ്പമെന്നും ബിഗ് ബി ചോദിക്കുന്നു. രാംഗോപാല്‍ വര്‍മ്മ സര്‍ക്കാര്‍, സര്‍ക്കാര്‍ രാജ് എന്നീ സിനിമകള്‍ക്ക് ശേഷം അമിതാബ് ബച്ചനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന സിനിമയാണ് സര്‍ക്കാര്‍ 3.

നേരത്തെ അജയ് ദേവ്ഗണ്‍ ചിത്രം ശിവായ്‌യെക്കുറിച്ച് മോശം അഭിപ്രായമെഴുതാന്‍ കരണ്‍ ജോഹര്‍ പണം നല്‍കിയെന്നായിരുന്നു കെആര്‍കെയുടെ ആരോപണം. ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ പുറത്തുവിട്ടായിരുന്നു ആരോപണം. പിന്നീട് കരണും അജയ് ദേവ്ഗണും തമ്മിലുള്ള വാഗ്വാദത്തിലേക്കും ഏറ്റുമുട്ടലിലേക്കും ഈ ആരോപണം വഴിതുറന്നിരുന്നു.