അപ്രതീക്ഷിത സന്ദര്‍ശകനായി പുള്ളിപ്പുലി; ഷാരൂഖ്-അനുഷ്‌ക ടെലിവിഷന്‍ ഷോ ചിത്രീകരണം നിര്‍ത്തിവച്ച് അണിയറക്കാര്‍ 

August 1, 2017, 5:24 pm
അപ്രതീക്ഷിത സന്ദര്‍ശകനായി പുള്ളിപ്പുലി; ഷാരൂഖ്-അനുഷ്‌ക ടെലിവിഷന്‍ ഷോ ചിത്രീകരണം നിര്‍ത്തിവച്ച് അണിയറക്കാര്‍ 
BOLLYWOOD

താരസമ്പന്നമായ ടെലിവിഷന്‍ ഷോയുടെ ചിത്രീകരണത്തിനിടെ അപ്രതീക്ഷിത സന്ദര്‍ശകനായെത്തിയത് ഒരു പുള്ളിപ്പുലി, അതിന്റെ കുട്ടിയും. ഷാരൂഖ് ഖാനും അനുഷ്‌ക ശര്‍മ്മയും തങ്ങളുടെ പുതിയ സിനിമ 'ജബ് ഹാരി മെറ്റ് സെജാലി'ന്റെ പ്രൊമോഷന് വേണ്ടിയാണ് 'യേ റിഷ്താ ക്യാ കെഹ്‌ലാതാ ഹെ' എന്ന ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്തത്. റിഷി ദേവും മൊഹേന സിംഗും അവതാരകരായുള്ള പരിപാടിയുടെ ചിത്രീകരണം ഉച്ചയ്ക്ക് ശേഷമായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും ഷാരൂഖിന്റെയും അനുഷ്‌കയുടെയും തിരക്ക് പരിഗണിച്ച് ചിത്രീകരണം രാത്രിയിലേക്ക് മാറ്റുകയായിരുന്നു.

മുംബൈ ഫിലിംസിറ്റിയിലെ ഒരു സ്റ്റുഡിയോയുമായി സഹകരിച്ച് പാതിരാത്രി കഴിഞ്ഞാണ് പരിപാടിയുടെ ചിത്രീകരണം ആരംഭിച്ചത്. ഫിലിംസിറ്റിയുടെ ഈ മേഖലയില്‍ വന്യമൃഗങ്ങളെ പലപ്പോഴും കൂട്ടംതെറ്റി കാണാറുള്ളതായി ചലച്ചിത്രപ്രവര്‍ത്തകര്‍ പറയുന്നു. ടെലിവിഷന്‍ പരിപാടിയുടെ ഔട്ട്‌ഡോര്‍ ചിത്രീകരണത്തിനിടെ പുലര്‍ച്ചെ രണ്ട് മണിയോടെ ഷാരൂഖിന്റെ ബോഡിഗാര്‍ഡുകളാണ് പുള്ളിപ്പുലിയെയും കുട്ടിയെയും ആദ്യംകണ്ടത്. തുടര്‍ന്ന് അവര്‍ പ്രൊഡക്ഷന്‍ ടീമിനെ വിവരമറിയിച്ചു. തുടര്‍ന്ന് ഷാരൂഖ് ഖാന്‍ തന്നെ മുന്‍കൈയെടുത്ത് ചിത്രീകരണം നിര്‍ത്തിവെക്കുകയായിരുന്നു.

2015ല്‍ പുറത്തെത്തിയ 'തമാശ'യ്ക്ക് ശേഷം ഇംതിയാസ് അലി സംവിധാനം ചെയ്ത 'ജബ് ഹാരി മെറ്റ് സെജാലി'ല്‍ അുഷ്‌ക ശര്‍മ്മയാണ് നായിക. ഇംതിയാസിന്റേത് തന്നെയാണ് തിരക്കഥ. കെ.യു.മോഹനന്‍ ഛായാഗ്രഹണം. ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് നിര്‍മ്മാണം.