പൃഥ്വിരാജ് വില്ലനായ ‘നാം ഷബാന’യെ ബോളിവുഡ് സ്വീകരിച്ചോ? രണ്ട് ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍

April 2, 2017, 3:35 pm
പൃഥ്വിരാജ് വില്ലനായ ‘നാം ഷബാന’യെ ബോളിവുഡ് സ്വീകരിച്ചോ? രണ്ട് ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍
BOLLYWOOD
BOLLYWOOD
പൃഥ്വിരാജ് വില്ലനായ ‘നാം ഷബാന’യെ ബോളിവുഡ് സ്വീകരിച്ചോ? രണ്ട് ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍

പൃഥ്വിരാജ് വില്ലനായ ‘നാം ഷബാന’യെ ബോളിവുഡ് സ്വീകരിച്ചോ? രണ്ട് ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍

മൂന്ന് വര്‍ഷത്തിന് ശേഷമാണ് പൃഥ്വിരാജ് ഒരു ബോളിവുഡ് ചിത്രത്തില്‍ കഥാപാത്രമാവുന്നത്. അതുല്‍ സഭര്‍വാള്‍ സംവിധാനം ചെയ്ത 'ഔറംഗസേബി'ലായിരുന്നു പൃഥ്വിയെ ഹിന്ദി പ്രേക്ഷകര്‍ അവസാനം കണ്ടത്. 2013ലായിരുന്നു ചിത്രം തീയേറ്ററുകളിലെത്തിയതെങ്കില്‍ ഈ വെള്ളിയാഴ്ചയാണ് പൃഥ്വിയുടെ മൂന്നാം ഹിന്ദി ചിത്രമായ 'നാം ഷബാന' എത്തുന്നത്. തപ്‌സി പന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന, 'ബേബി'യുടെ പ്രീക്വല്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലൊന്നെങ്കിലും അതിഥിതാരമാണ് പൃഥ്വി.

നാം ഷബാനയില്‍ പൃഥ്വിരാജ്‌ 
നാം ഷബാനയില്‍ പൃഥ്വിരാജ്‌ 

പത്ത് വര്‍ഷമായി അന്താരാഷ്ട്ര അന്വേഷണ ഏജന്‍സികളുടെ കണ്ണുവെട്ടിച്ച് വിഹരിക്കുന്ന ടോണി എന്ന അധോലോക നായകനാണ് ചിത്രത്തില്‍ പൃഥ്വി. അക്ഷയ്കുമാറും അതിഥിതാരമാണ് ചിത്രത്തില്‍. നീരജ് പാണ്ഡേ സംവിധാനം ചെയ്ത 'ബേബി'യില്‍ തപ്‌സി അവതരിപ്പിച്ച പ്രിയ സൂര്യവംശിയെ കേന്ദ്രീകരിച്ചാണ് 'നാം ശബാന'.

വമ്പന്‍ പരസ്യ പ്രചരണത്തിന് ശേഷം 2100 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് പക്ഷേ അണിയറക്കാര്‍ പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചില്ല. തപ്‌സി പന്നു, അക്ഷയ് കുമാര്‍, പൃഥ്വിരാജ് തുടങ്ങിയവരുടെ പ്രകടനങ്ങള്‍ക്ക് കൈയ്യടി ലഭിക്കുമ്പൊഴും 'ബേബി' അനുഭവിപ്പിച്ച ത്രില്‍ കാണാനാവുന്നില്ലെന്നാണ് നിരൂപക അഭിപ്രായം.

അക്ഷയ് കുമാര്‍, തപ്‌സി പന്നു, ശിവം നായര്‍ എന്നിവര്‍ക്കൊപ്പം പൃഥ്വിരാജ്‌
അക്ഷയ് കുമാര്‍, തപ്‌സി പന്നു, ശിവം നായര്‍ എന്നിവര്‍ക്കൊപ്പം പൃഥ്വിരാജ്‌

ആവറേജ് പടമെന്ന് മൗത്ത് പബ്ലിസിറ്റി വന്നതോടെ ഇനിഷ്യല്‍ കളക്ഷനിലും ചിത്രം താഴേക്ക് പോയി. റിലീസ് ദിനമായിരുന്ന വെള്ളിയാഴ്ച 5.12 കോടി മാത്രമാണ് ചിത്രത്തിന് നേടാനായത്. ഇത് 'ബേബി' നേടിയ ഇനിഷ്യലിലും കുറവാണ്. രണ്ടാംദിനമായ ശനിയാഴ്ച ചിത്രം പക്ഷേ ബോക്‌സ് ഓഫീസിലെ പ്രകടനം അല്‍പം മെച്ചപ്പെടുത്തി. നേടിയത് 6.37 കോടി. ആദ്യ രണ്ട് ദിവസങ്ങളില്‍ ചിത്രം ആകെ നേടിയത് 11.49 കോടി മാത്രം. ശനിയാഴ്ച കളക്ഷനില്‍ രേഖപ്പെടുത്തിയ 24 ശതമാനം വളര്‍ച്ച ഒരുപക്ഷേ ഞായറാഴ്ചയും തുടര്‍ന്നേക്കാമെന്ന പ്രതീക്ഷയിലാണ് ബോളിവുഡ് ട്രേഡ് അനലിസ്റ്റുകള്‍.

പൃഥ്വി നിര്‍മ്മാതാവായ മമ്മൂട്ടി ചിത്രം 'ദി ഗ്രേറ്റ്ഫാദര്‍' തീയേറ്ററുകളിലെത്തിയതിന് പിറ്റേന്നാണ് 'നാം ഷബാന'യും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. എന്നാല്‍ മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റ് ഇനിഷ്യല്‍ നല്‍കി ചിത്രം. 4.31 കോടി രൂപ ആദ്യദിനം നേടിയ ചിത്രം ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവുമുയര്‍ന്ന ആദ്യദിന കളക്ഷന്റെ ഉടമയാണിപ്പോള്‍.