ഹൃത്വിക്കിന്റെ ‘കാബില്‍’ നെറ്റ്ഫ്ളിക്സിലെ ‘ഡെയര്‍ഡെവിളി’ന്റെ പകര്‍പ്പ്? അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ചാല്‍ നടപടിയെന്ന് നിര്‍മ്മാതാക്കള്‍

December 19, 2016, 12:45 pm
ഹൃത്വിക്കിന്റെ ‘കാബില്‍’ നെറ്റ്ഫ്ളിക്സിലെ ‘ഡെയര്‍ഡെവിളി’ന്റെ പകര്‍പ്പ്? അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ചാല്‍ നടപടിയെന്ന് നിര്‍മ്മാതാക്കള്‍
BOLLYWOOD

തീയേറ്ററുകളില്‍ എത്താനിരിക്കുന്ന ഹൃത്വിക് ചിത്രം കാബില്‍ നെറ്റ്ഫഌക്‌സിന്റെ 'ഡെയര്‍ഡെവിള്‍' എന്ന സിരീസിന്റെ പകര്‍പ്പെന്ന് ആരോപണം. രാകേഷ് റോഷന്‍ നിര്‍മ്മിച്ച് സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന കാബില്‍ റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമെന്നാണ് അണിയറക്കാര്‍ നല്‍കിയ വിവരം. ഇത് മാര്‍വെല്‍ കോമിക്‌സ് ആധാരമാക്കി ഡ്രൂ ഗൊദാര്‍ദ് സംവിധാനം ചെയ്ത പരമ്പരയായ 'ഡെയര്‍ഡെവിളി'ന്റെ പകര്‍പ്പെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇനിയും റിലീസ് ചെയ്യാത്ത ചിത്രത്തിന്റെ പരസ്യവീഡിയോകളില്‍ നിന്ന് സാമ്യം കണ്ടെത്താമെന്നാണ് നെറ്റ്ഫഌക്‌സിന്റെ അവകാശവാദം.

ഡെയര്‍ഡെവിളിലെയും കാബിലിലെയും നായകന്മാരുടെ അന്ധത, പരമ്പരയില്‍ നിന്ന് അതേപടി പകര്‍ത്തിയതുപോലെ തോന്നിപ്പിക്കുന്ന ചിത്രത്തിലെ ആക്ഷന്‍ സീക്വന്‍സുകള്‍, ഒരേ കളര്‍ സ്‌കീം എന്നീ മൂന്ന് കാര്യങ്ങളാണ് താരതമ്യപ്പെടുത്തി ആരോപണം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ നെറ്റ്ഫഌക്‌സിന്റെ പേരില്‍ വാര്‍ത്ത പ്രചരിച്ചതിന് ശേഷം അവര്‍ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ ഔദ്യോഗിക വക്താക്കളാരും ഇങ്ങനെയൊരു ആരോപണം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉന്നയിച്ചിട്ടില്ലെന്നാണ് നെറ്റ്ഫഌക്‌സ് ഇപ്പോള്‍ പറയുന്നത്.

എന്നാല്‍ ചിത്രം റിലീസ് ആവുംമുന്‍പേ ഇത്തരമൊരു പ്രചരണം നടത്തുന്നതിന്റെ യുക്തിയെ ചോദ്യം ചെയ്യുന്നു കാബില്‍ സംവിധായകന്‍ സഞ്ജയ് ഗുപ്ത.

കാബിലില്‍ ഹൃത്വിക് ഒരു അമാനുഷിക നായകനല്ല. അന്ധനായ ഒരു മനുഷ്യനാണ് അയാള്‍. ചെയ്യുന്നകാര്യം ഏറ്റവും നന്നായി ചെയ്യുന്ന ഒരാള്‍. ഡെയര്‍ഡെവിളിലെ നായകന്‍ ഒരേ സമയം 30 പേരോടെ പൊരുതുന്നയാളാണ്. അങ്ങനെയൊന്നും എന്റെ ചിത്രത്തിലില്ല. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചാല്‍ ഞങ്ങള്‍ നടപടി സ്വീകരിക്കും. 
സഞ്ജയ് ഗുപ്ത 

യാമി ഗൗതമാണ് കാബിലില്‍ ഹൃത്വിക്കിന്റെ നായിക. വിജയ്കുമാര്‍ മിശ്ര തിരക്കഥ. രാജേഷ് റോഷന്‍ സംഗീതം. ഷാരൂഖ് ഖാന്റെ റയീസിനൊപ്പം ജനുവരി 25ന് തീയേറ്ററുകളിലെത്തും.