‘ഹാപ്പി ബച്ചന്‍സ് ഡേ’; ബിഗ് ബിയുടെ പിറന്നാള്‍ ആഘോഷമാക്കി ബോളിവുഡ്  

October 11, 2017, 5:12 pm
‘ഹാപ്പി ബച്ചന്‍സ് ഡേ’; ബിഗ് ബിയുടെ പിറന്നാള്‍ ആഘോഷമാക്കി ബോളിവുഡ്  
BOLLYWOOD
BOLLYWOOD
‘ഹാപ്പി ബച്ചന്‍സ് ഡേ’; ബിഗ് ബിയുടെ പിറന്നാള്‍ ആഘോഷമാക്കി ബോളിവുഡ്  

‘ഹാപ്പി ബച്ചന്‍സ് ഡേ’; ബിഗ് ബിയുടെ പിറന്നാള്‍ ആഘോഷമാക്കി ബോളിവുഡ്  

ന്യൂഡല്‍ഹി: അമിതാഭ് ബച്ചന്റെ 75-ാം പിറന്നാള്‍ ദിനത്തില്‍ ആശംസയറിച്ചുകൊണ്ടുള്ള രണ്‍വീര്‍ സിങിന്റെ ട്വീറ്റ് ബോളിവുഡില്‍ ശ്രദ്ധ നേടുന്നു. പിറന്നാള്‍ ദിനത്തില്‍ 'ഹാപ്പി ബച്ചന്‍സ് ഡേ'എന്ന് ട്വീറ്റ് ചെയതാണ് രണ്‍വീര്‍ ബച്ചന്‍ ആരാധകരുടെ മനം കവര്‍ന്നത്.

കടുത്ത ബിഗ് ബി ആരാധകനായ രണ്‍വീര്‍ ബച്ചനോടുള്ള ഇഷ്ടം ഇതിനുമുന്‍പും പ്രകടിപ്പിച്ചിട്ടുണ്ട്.ഒരു ഹിന്ദി സിനിമ ആരാധകന് ബച്ചന്‍ ആരാധകനാകാതിരിക്കാന്‍ കഴിയില്ലായെന്ന് പറയുന്ന താരം തന്റെ നേട്ടങ്ങള്‍ക്കെല്ലാം പ്രചോദനമായത് ബച്ചനാണെന്നും തുറന്ന് സമ്മതിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ക്രിക്കറ്റ് താരങ്ങളായ സൗരവ് ഗാംഗുലി, വീരേന്ദര്‍ സേവാഗ് ഇഷ ഡിയോള്‍ തുടങ്ങി നിരവധി പേര്‍ പിറന്നാള്‍ ദിനത്തില്‍ ബച്ചന് ആശംസകള്‍ നേര്‍ന്നു.