ദൃശ്യവിസ്മയവുമായി വീണ്ടും ബൻസാലി; ‘പദ്മാവതി’ ട്രെയ്‌ലർ

October 9, 2017, 4:11 pm
ദൃശ്യവിസ്മയവുമായി വീണ്ടും ബൻസാലി; ‘പദ്മാവതി’ ട്രെയ്‌ലർ
BOLLYWOOD
BOLLYWOOD
ദൃശ്യവിസ്മയവുമായി വീണ്ടും ബൻസാലി; ‘പദ്മാവതി’ ട്രെയ്‌ലർ

ദൃശ്യവിസ്മയവുമായി വീണ്ടും ബൻസാലി; ‘പദ്മാവതി’ ട്രെയ്‌ലർ

ബോളിവുഡ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി സഞ്ജയ് ലീല ബൻസാലി ചിത്രം പദ്മാവതിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. രൺവീർ സിംഗ്, ദീപിക പദുകോൺ, ഷാഹിദ് കപൂർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ദീപിക റാണി പദ്മാവതിയായും ഷാഹിദ് കപൂർ രാവോ രത്തൻ സിംഗ് ആയും രൺവീർ സിംഗ് അലാവുദ്ദീന്‍ ഖില്‍ജി ആയും ആണ് ചിത്രത്തിൽ എത്തുന്നത്. അലാവുദ്ദീന്‍ ഖില്‍ജി പദ്മാവതിയെ സ്വന്തമാക്കൻ നടത്തുന്ന യുദ്ധവും പ്രണയവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. രാംലീല, ബാജിറാവു മസ്താനി ചിത്രങ്ങള്‍ക്കു ശേഷം രണ്‍വീര്‍സിംഗ്, സഞ്ജയ് ലീല ബന്‍സാലി, ദീപിക എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് പദ്മാവതി. ഇതിവൃത്തം സംബന്ധിച്ച് ഒരുപാടു പ്രതിഷേധങ്ങൾക്കു വഴിവെച്ച ചിത്രം ഡിസംബർ ഒന്നിന് തീയേറ്ററുകളിൽ എത്തും.