പാര്‍വതി ഇനി ബോളിവുഡില്‍, ഇര്‍ഫാന്‍ ഖാന്റെ നായിക 

February 8, 2017, 12:55 pm
 പാര്‍വതി ഇനി ബോളിവുഡില്‍, ഇര്‍ഫാന്‍ ഖാന്റെ നായിക 
BOLLYWOOD
BOLLYWOOD
 പാര്‍വതി ഇനി ബോളിവുഡില്‍, ഇര്‍ഫാന്‍ ഖാന്റെ നായിക 

പാര്‍വതി ഇനി ബോളിവുഡില്‍, ഇര്‍ഫാന്‍ ഖാന്റെ നായിക 

മലയാളത്തില്‍ കാമ്പുള്ള കഥാപാത്രങ്ങളിലൂടെയും മികച്ച അഭിനയമുഹൂര്‍ത്തങ്ങളിലൂടെയും ശ്രദ്ധേയയായ പാര്‍വതി ഇനി ബോളിവുഡില്‍. ഇന്ത്യന്‍ സിനിമയിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായ ഇര്‍ഫാന്‍ ഖാന് നായികയായാണ് പാര്‍വതിയുടെ ബോളിവുഡ് അരങ്ങേറ്റം. തനൂജാ ചന്ദ്ര സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ബിക്കാനീറില്‍ പുരോഗമിക്കുകയാണ്. പാര്‍വതി ഉടന്‍ ഷൂട്ടിംഗില്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 എന്ന് നിന്റെ മൊയ്ദീനില്‍ പാര്‍വതി 
എന്ന് നിന്റെ മൊയ്ദീനില്‍ പാര്‍വതി 

വിരുദ്ധധ്രുവങ്ങളിലുളള രണ്ട് പേര്‍ ഒരു യാത്രക്കിടെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതുമാണ് സിനിമയുടെ ഉള്ളടക്കമെന്നാണ് സൂചന ഋഷികേശിലും ഗാംഗ്‌ടോക്കിലുമായിരിക്കും തുടര്‍ചിത്രീകരണം. നായികാ പ്രാധാന്യമുള്ള സിനിമ എന്ന നിലയിലും അഭിനയ സാധ്യത പരിഗണിച്ചുമാണ് പാര്‍വതി ഈ സിനിമയുടെ ഭാഗമായതെന്നറിയുന്നു.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ടേക്ക് ഓഫ്, പൃഥ്വിരാജ് നായകനായ മൈ സ്റ്റോറി എന്നീ സിനിമകളാണ് പാര്‍വതി നിലവില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. മലയാളത്തില്‍ ഏറ്റവും സെലക്ടീവായി കഥാപാത്രങ്ങളും സിനിമകളും തെരഞ്ഞെടുക്കുന്ന നടി കൂടിയാണ് പാര്‍വതി. തമിഴില്‍ പൂ, മരിയാന്‍ എന്നീ സിനിമകളില്‍ പാര്‍വതി ശ്രദ്ധേയ പ്രകടനം കാഴ്ച വച്ചിരുന്നു.

പൂ എന്ന ചിത്രത്തില്‍ പാര്‍വതി 
പൂ എന്ന ചിത്രത്തില്‍ പാര്‍വതി