ആയുധവ്യാപാരിയായ ഡോണ്‍, പേര് ടോണി, അക്ഷയ്-തപ്‌സി ആക്ഷന്‍ ത്രില്ലറിലെ പൃഥ്വിരാജ് കഥാപാത്രം 

March 17, 2017, 12:52 pm
ആയുധവ്യാപാരിയായ ഡോണ്‍, പേര് ടോണി, അക്ഷയ്-തപ്‌സി ആക്ഷന്‍ ത്രില്ലറിലെ പൃഥ്വിരാജ് കഥാപാത്രം 
BOLLYWOOD
BOLLYWOOD
ആയുധവ്യാപാരിയായ ഡോണ്‍, പേര് ടോണി, അക്ഷയ്-തപ്‌സി ആക്ഷന്‍ ത്രില്ലറിലെ പൃഥ്വിരാജ് കഥാപാത്രം 

ആയുധവ്യാപാരിയായ ഡോണ്‍, പേര് ടോണി, അക്ഷയ്-തപ്‌സി ആക്ഷന്‍ ത്രില്ലറിലെ പൃഥ്വിരാജ് കഥാപാത്രം 

ആയുധ വ്യാപാരിയായ ഡോണ്‍, പേര് ടോണി, പത്ത് വര്‍ഷമായി അന്താരാഷ്ട്ര അന്വേഷണ ഏജന്‍സികളുടെ കണ്ണുവെട്ടിച്ച് വിഹരിക്കുന്ന അധോലോക നായകന്‍. അക്ഷയ് കുമാറും മനോജ് വാജ്‌പേയിയും ടൈറ്റില്‍ റോളില്‍ തപ്‌സി പന്നുവും എത്തുന്ന നാം ഷബാന എന്ന ബോളിവുഡ് ചിത്രത്തിലെ പൃഥ്വിരാജ് കഥാപാത്രം ഇതാണ്. ഇന്ന് പുറത്തുവന്ന ട്രെയിലറിലാണ് മാസ് ലുക്കില്‍ അധോലോക നായകനായി പൃഥ്വിയുടെ കഥാപാത്രത്തെയും പരിചയപ്പെടുത്തുന്നത്. പിങ്ക് എന്ന ചിത്രത്തിന് ശേഷം ബോളിവുഡിലെ മറ്റൊരു പ്രധാന സിനിമയുടെ ഭാഗമാവുകയാണ് നാം ഷബാനയിലൂടെ തപ്‌സി. സിനിമയില്‍ തന്റേത് അതിഥി താരത്തിന് തുല്യമായ റോള്‍ ആണെന്ന് പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. നീരജ് പാണ്ഡേയുടെ ബേബി എന്ന ആക്ഷന്‍ ത്രില്ലറിന്റെ പ്രീക്വല്‍ കൂടിയാണ് നാം ഷബാന.

രാവണ്‍, കനാ കണ്ടേന്‍, കാവിയത്തലൈവന്‍ എന്നീ തമിഴ് സിനിമകളില്‍ പ്രതിനായക കഥാപാത്രമായി പൃഥ്വിരാജ് അഭിനയിച്ചിരുന്നു. വീണ്ടും പൃഥ്വി വില്ലനായി സ്‌ക്രീനിലെത്ത ചിത്രം കൂടിയാണ് നാം ഷബാന. ശിവം നായരാണ് സംവിധാനം. നേരത്തെ മീര എന്ന പേരാണ് ചിത്രത്തിന് ആലോചിച്ചിരുന്നത്. പിങ്ക് എന്ന ചിത്രം നിരൂപക പ്രശംസ നേടുകയും ബോക്‌സ് ഓഫീസില്‍ അമ്പത് കോടി നേടുകയും ചെയ്തതിന് പിന്നാലെ തപ്‌സി പന്നു നായികയാകുന്ന സിനിമ കൂടിയാണ് നാം ഷബാന. ആക്ഷന്‍ ഹീറോയിനാണ് നാം ഷബ്‌നയിലെ തസ്സിയുടെ കഥാപാത്രം. അക്ഷയ്കുമാര്‍ ദൈര്‍ഘ്യമുള്ള അതിഥി താരമായാണ് ചിത്രത്തില്‍. എന്നാല്‍ ട്രെയിലറില്‍ ഏറെ പ്രാധാന്യത്തോടെയാണ് അക്ഷയ് കുമാറിനെ അവതരിപ്പിച്ചിരിക്കുന്നത്. തമിഴില്‍ കാവിയത്തലൈവനിലെ വില്ലന്‍ കഥാപാത്രം പൃഥ്വിക്ക് കരിയറില്‍ ഏറെ ഗുണം ചെയ്തിരുന്നു.

നൂറ് കോടി ക്ലബ്ബിലെത്തിയ ബേബി എന്ന സിനിമയുടെ പ്രീക്വല്‍ പതിപ്പ് മൂന്ന് വര്‍ഷത്തിന് ശേഷം ഹിന്ദിയിലെത്തുന്ന പൃഥ്വിക്കും കരിയറില്‍ ഗുണമേകും. അയ്യാ എന്ന ആദ്യ ബോളിവുഡ് ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഔറംഗസേബ് എന്ന സിനിമയിലെ പൃഥ്വിയുടെ പോലീസ് റോളിന് പ്രശംസ ലഭിച്ചിരുന്നു. നീരജ് പാണ്ഡേ സംവിധാനം ചെയ്ത ബേബിയില്‍ തപസി പന്നു അവതരിപ്പിച്ച പ്രിയ സൂര്യവംശിയെ കേന്ദ്രീകരിച്ചാണ് നാം ഷബാന. ബേബിയിലെ പ്രിയ സൂര്യവംശി എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് പ്രീക്വല്‍ ഒരുക്കണമെന്ന ആശയം അക്ഷയ്കുമാറിന്റേതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫ്രൈഡേ ഫിലിം വര്‍ക്‌സിന്റെ ബാനറില്‍ നീരജ് പാണ്ഡേയാണ് നാം ഷബാന നിര്‍മ്മിക്കുന്നത്. പ്രധാനമായും മലേഷ്യയിലാണ് ഈ സിനിമ ചിത്രീകരിക്കുന്നത്. മാര്‍ച്ച് 31നാണ് റിലീസ്.