അഭിഷേകിനെ ‘ബച്ചന്‍ സിങ്’ ആക്കാന്‍ പ്രിയദര്‍ശന്‍ 

April 3, 2017, 2:58 pm
അഭിഷേകിനെ ‘ബച്ചന്‍ സിങ്’ ആക്കാന്‍ പ്രിയദര്‍ശന്‍ 
BOLLYWOOD
BOLLYWOOD
അഭിഷേകിനെ ‘ബച്ചന്‍ സിങ്’ ആക്കാന്‍ പ്രിയദര്‍ശന്‍ 

അഭിഷേകിനെ ‘ബച്ചന്‍ സിങ്’ ആക്കാന്‍ പ്രിയദര്‍ശന്‍ 

ഏറെനാളിന് ശേഷം മലയാളത്തില്‍ പ്രിയദര്‍ശന് ഒരു ഹിറ്റ് ലഭിച്ച ചിത്രമായിരുന്നു മോഹന്‍ലാല്‍ നായകകഥാപാത്രത്തെ അവതരിപ്പിച്ച 'ഒപ്പം'. ഒപ്പം മറ്റൊരു നേട്ടവും അദ്ദേഹത്തെ തേടിയെത്തി. ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിയെ നയിക്കുന്നത് പ്രിയനാണ്. അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷമേ അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലേക്ക് അദ്ദേഹത്തിന് കടക്കാനാവൂ.

അക്ഷയ്കുമാര്‍ നായകനാവുന്ന ഹിന്ദി ചിത്രം, 'ഒപ്പ'ത്തിന്റെ ഹിന്ദി റീമേക്ക്, മലയാളത്തില്‍ മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ നയകന്മാരാവുന്ന മൂന്ന് ചിത്രങ്ങള്‍ എന്നിങ്ങനെ മനസിലുള്ള ഒട്ടേറെ പ്രോജക്ടുകളെക്കുറിച്ച് അദ്ദേഹം പറഞ്ഞുകഴിഞ്ഞു. ഇപ്പോഴിതാ അക്ഷയ്കുമാര്‍ ചിത്രവും ഒപ്പം റീമേക്കുമല്ലാതെ മറ്റൊരു ഹിന്ദി ചിത്രവും പ്രിയന്റേതായി വരാനിരിക്കുന്നു. കരിയറിലെ മോശം കാലത്തിലൂടെ കടന്നുപോകുന്ന അഭിഷേക് ബച്ചനെയാണ് പ്രിയന്‍ നായകനാക്കാനിരിക്കുന്നത്.

2012 മുതല്‍ ബോളിവുഡ് വൃത്തങ്ങളില്‍ ഒരു അഭിഷേക് ബച്ചന്‍, പ്രിയദര്‍ശന്‍ ചിത്രത്തെക്കുറിച്ച് സംസാരമുണ്ട്. പക്ഷേ ഇപ്പോഴാണ് അത് യാഥാര്‍ഥ്യമാവുന്നതെന്ന് മാത്രം. ഈ വര്‍ഷം ചെയ്യാനായി അഭിഷേക് കരാറൊപ്പിട്ട നാല് പ്രോജക്ടുകളില്‍ ഒന്ന് പ്രിയന്‍ ചിത്രമാണ്. പ്രഭുദേവ, നിഷികാന്ത് കാമത്ത്, റോണി സ്‌ക്രൂവാല നിര്‍മ്മിക്കുന്ന പുതുമുഖ സംവിധായക ചിത്രം എന്നിവയാണ് അഭിഷേകിന്റെ ഈ വര്‍ഷത്തെ മറ്റ് നാല് പ്രോജക്ടുകള്‍.

സജിദ്-ഫര്‍ഹാദിന്റെ 'ഹൗസ്ഫുള്‍ 3' മാത്രമാണ് അഭിഷേകിന്റേതായി കഴിഞ്ഞ വര്‍ഷം തീയേറ്ററുകളിലെത്തിയത്. അക്ഷയ്കുമാറിനും റിതേഷ് ദേശ്മുഖിനുമൊപ്പമായിരുന്നു ചിത്രത്തില്‍ അദ്ദേഹം. കരിയറില്‍ വിജയങ്ങള്‍ അകന്നുനില്‍ക്കുന്നതിനാല്‍ ഏറെ ശ്രദ്ധിച്ചാണ് അഭിഷേക് ഇപ്പോള്‍ പ്രോജക്ടുകള്‍ തെരഞ്ഞെടുക്കുന്നത്. ഈ വര്‍ഷം കരാറൊപ്പിട്ടിരിക്കുന്ന പ്രിയദര്‍ശന്റേതുള്‍പ്പെടെയുള്ള നാല് ചിത്രങ്ങളിലും അദ്ദേഹത്തിന് പ്രതീക്ഷയുണ്ട്.