കൂടെ കിടന്നാല്‍ നായികയാക്കാമെന്നാണ് ചിലരുടെ വാഗ്ദാനം, കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് റായ് ലക്ഷ്മി 

June 17, 2017, 1:48 pm
കൂടെ കിടന്നാല്‍ നായികയാക്കാമെന്നാണ് ചിലരുടെ വാഗ്ദാനം, കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് റായ് ലക്ഷ്മി 
BOLLYWOOD

അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന പ്രവണതയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുണ്ടാകുന്നത് ചലച്ചിത്രമേഖലയില്‍ നിന്നാണ്. കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്നടിച്ചവരില്‍ ബോളിവുഡ് താരം രാധികാ ആപ്‌തേ മുതല്‍ മലയാളിയായ പാര്‍വതി വരെയുണ്ട്. ഇപ്പോഴിതാ തമിഴിലും തെലുങ്കിലും മലയാളത്തിലുമായി തിളങ്ങിയ ലക്ഷ്മി റായി ആണ് ദുരനുഭവം വെളിപ്പെടുത്തിയത്.

സിനിമയില്‍ നായികയാക്കാം കൂടെ കിടക്കണമെന്നാണ് ചില ചലച്ചിത്രകാരന്‍മാരുടെ ആവശ്യം. യാതൊരു മടിയുമില്ലാതെയാണ് ചിലര്‍ ലൈംഗിക താല്‍പ്പര്യം അറിയിക്കുന്നത്. കൂടെ കിടക്കാമോ എന്നാണ് അവസരം തേടിയെത്തുന്ന തുടക്കക്കാരോട് നിര്‍മ്മാതാക്കള്‍ ചോദിക്കുന്നത്. തുടക്കക്കാരാണ് ഇത്തരത്തില്‍ ചൂഷണത്തിന് കൂടുതലും ഇരയാകാറുള്ളത്. ലൈംഗിക ചൂഷണം ലക്ഷ്യമിട്ട് സിനിമയില്‍ നിലനില്‍ക്കുന്ന ചിലരാണ് സിനിമാ മേഖലയ്ക്കുള്ള ചീത്തപ്പേരുകള്‍ക്ക് കാരണമെന്നും റായ് ലക്ഷ്മി പുതിയ സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായുള്ള അഭിമുഖത്തില്‍ പറയുന്നു.

ഏ ആര്‍ മുരുഗദോസിന്റെ അകിരാ എന്ന ചിത്രത്തിന് ശേഷം റായ് ലക്ഷ്മി അഭിനയിക്കുന്ന ഹിന്ദി ത്രില്ലറാണ് ജൂലി 2. ഇക്കുറി മുഴുനീള കഥാപാത്രമായി ടൈറ്റില്‍ റോളിലാണ് റായ് ലക്ഷ്മി. ദീപക് ശിവദാസ്‌നിയാണ് സംവിധായകന്‍. റായ് ലക്ഷ്മി വീണ്ടും ബിക്കിനി റോളിലെത്തുന്ന ചിത്രം കൂടിയാണ് ജൂലി 2. ലൈംഗിക തൊഴിലാളിയെ ആണ് ലക്ഷ്മി അവതരിപ്പിക്കുന്നത്.