ഇതാ പാര്‍വ്വതിയുടെ ബോളിവുഡ് അരങ്ങേറ്റം; ‘കരീബ് കരീബ് സിംഗിള്‍’ ട്രെയ്‌ലര്‍ 

October 6, 2017, 6:21 pm
ഇതാ പാര്‍വ്വതിയുടെ ബോളിവുഡ് അരങ്ങേറ്റം; ‘കരീബ് കരീബ് സിംഗിള്‍’ ട്രെയ്‌ലര്‍ 
BOLLYWOOD
BOLLYWOOD
ഇതാ പാര്‍വ്വതിയുടെ ബോളിവുഡ് അരങ്ങേറ്റം; ‘കരീബ് കരീബ് സിംഗിള്‍’ ട്രെയ്‌ലര്‍ 

ഇതാ പാര്‍വ്വതിയുടെ ബോളിവുഡ് അരങ്ങേറ്റം; ‘കരീബ് കരീബ് സിംഗിള്‍’ ട്രെയ്‌ലര്‍ 

മലയാളത്തിലും തമിഴിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകമനസ്സുകളില്‍ ഇടംനേടിയ നടി പാര്‍വ്വതിയുടെ ആദ്യ ബോളിവുഡ് ചിത്രം തീയേറ്ററുകളിലേക്കെത്താന്‍ ഒരുങ്ങുന്നു. ഇര്‍ഫാന്‍ ഖാന്‍ നായകനാവുന്ന റൊമാന്റിക് കോമഡി 'കരീബ് കരീബ് സിംഗിളി'ന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. തനൂജ ചന്ദ്രയാണ് സംവിധാനം. 'ഹോപ് ആന്റ് എ ലിറ്റില്‍ ഷുഗര്‍' (2006) എന്ന ചിത്രമിറങ്ങി 11 വര്‍ഷത്തിന് ശേഷമാണ് അവര്‍ മറ്റൊരു സിനിമയുമായി എത്തുന്നത്.

അതിവൈകാരികതയെ മാറ്റിനിര്‍ത്തി നര്‍മ്മത്തിന് പ്രാധാന്യം കൊടുക്കുന്ന ഫീല്‍ ഗുഡ് സിനിമ എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ഗംഗാ നദിയുടെ തീരത്തുള്ള നിരവധി പട്ടണങ്ങളിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. നവംബര്‍ 10ന് തീയേറ്ററുകളിലെത്തും.