മുറിവേറ്റ സിംഹത്തിന്റെ പകയുമായി അമിതാഭ് ബച്ചന്‍; രാം ഗോപാല്‍ വര്‍മയുടെ സര്‍ക്കാര്‍ 3 ട്രെയിലര്‍ കാണാം 

March 2, 2017, 12:25 am
മുറിവേറ്റ സിംഹത്തിന്റെ പകയുമായി അമിതാഭ് ബച്ചന്‍; രാം ഗോപാല്‍ വര്‍മയുടെ സര്‍ക്കാര്‍ 3 ട്രെയിലര്‍ കാണാം 
BOLLYWOOD

ബിഗ് ബിയുടെ തീവ്രഭാവപ്രകടനങ്ങളുമായി സര്‍ക്കാരിന്റെ മൂന്നാം ഭാഗം ട്രെയിലര്‍ പുറത്തിറങ്ങി. അമിതാഭ് ബച്ചന്‍ സുഭാഷ് നഗ്രെയെന്ന കഥാപാത്രത്തെ മൂന്നാമതും അവതരിപ്പിക്കുമ്പോള്‍ ക്രൈം ഡ്രാമ കൂടുതല്‍ ചടുലമാക്കാനാണ് ആര്‍ജിവിയുടെ ശ്രമം. മക്കളായ സുഭാഷ് നഗ്രയെയും (കെ കെ മേനോന്‍) ശങ്കറിനെയും (അഭിഷേക് ബച്ചന്‍) നഷ്ടപ്പെട്ട അമിതാഭിന്റെ കഥാപാത്രത്തിന്റെ പ്രതികാരമായിരിക്കും ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. അഭിഷേക് ബച്ചന്റെ അഭാവത്തില്‍ കൊച്ചുമകനായി അമിത് സാദിന്റെ ശിവജി നാഗ്രെ ശക്തമായ സാന്നിധ്യമായി ട്രെയിലറില്‍ ഉണ്ട്.

ആക്ഷന്‍ രംഗങ്ങളും അമിതാഭിന്റെ ചടുലമായ ഡയലോഗുകളും കൊണ്ട് സമ്പന്നമാണ് ട്രെയിലര്‍. മനോജ് ബജ്‌പെയും ജാക്കി ഷ്‌റോഫും യാമി ഗൗതവും റോണിത് റോയിയുമാണ് മറ്റ് പ്രധാന താരങ്ങള്‍. രണ്ട് മുക്കാല്‍ മിനിറ്റാണ് ട്രെയിലറിന്റെ ദൈര്‍ഘ്യം.

 അമിതാഭ് ബച്ചനും രാം ഗോപാല്‍ വര്‍മയും ചിത്രീകരണത്തിനിടെ 
അമിതാഭ് ബച്ചനും രാം ഗോപാല്‍ വര്‍മയും ചിത്രീകരണത്തിനിടെ