റാണി മുഖര്‍ജിയുടെ പിതാവ് അന്തരിച്ചു 

October 22, 2017, 4:10 pm
റാണി മുഖര്‍ജിയുടെ പിതാവ് അന്തരിച്ചു 
BOLLYWOOD
BOLLYWOOD
റാണി മുഖര്‍ജിയുടെ പിതാവ് അന്തരിച്ചു 

റാണി മുഖര്‍ജിയുടെ പിതാവ് അന്തരിച്ചു 

മുംബൈ: ബോളിവുഡ് താരം റാണി മുഖര്‍ജിയുടെ പിതാവും സംവിധായകനുമായ രാം മുഖര്‍ജി (84) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 5 മണിക്ക് മുംബൈയിലായിരുന്നു അന്ത്യം. രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘകാല രോഗബാധിതനായിരുന്നു.

ഹം ഹിന്ദുസ്ഥാനി, ലീഡര്‍ എന്നിവയാണ് രാം മുഖര്‍ജി സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങള്‍. റാണി മുഖര്‍ജിയുടെ ആദ്യ ചിത്രമായ രാജാ കി ആയോഗി ബാരാത് നിര്‍മ്മിച്ചത് രാം മുഖര്‍ജിയായിരുന്നു.

കൃഷ്ണ മുഖര്‍ജിയാണ് ഭാര്യ. സംവിധായകന്‍ രാജ മുഖര്‍ജി മകനാണ്. രാം മുഖര്‍ജിയുടെ ചില ചിത്രങ്ങളില്‍ സഹ സംവിധായകനായി രാജ പ്രവര്‍ത്തിച്ചിട്ടുണ്ട്.