ദാവൂദ് ഇബ്രാഹിനെ കണ്ടിട്ടുണ്ട് ഒപ്പമിരുന്ന് ചായയും കുടിച്ചു, ഋഷി കപൂറിന്റെ വെളിപ്പെടുത്തല്‍

January 16, 2017, 6:18 pm
ദാവൂദ് ഇബ്രാഹിനെ കണ്ടിട്ടുണ്ട് ഒപ്പമിരുന്ന് ചായയും കുടിച്ചു, ഋഷി കപൂറിന്റെ വെളിപ്പെടുത്തല്‍
BOLLYWOOD
BOLLYWOOD
ദാവൂദ് ഇബ്രാഹിനെ കണ്ടിട്ടുണ്ട് ഒപ്പമിരുന്ന് ചായയും കുടിച്ചു, ഋഷി കപൂറിന്റെ വെളിപ്പെടുത്തല്‍

ദാവൂദ് ഇബ്രാഹിനെ കണ്ടിട്ടുണ്ട് ഒപ്പമിരുന്ന് ചായയും കുടിച്ചു, ഋഷി കപൂറിന്റെ വെളിപ്പെടുത്തല്‍

അധോലോക രാജാവും ഇന്ത്യ തെരയുന്ന പ്രധാന കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ഒരുമിച്ച് ചായ കുടിച്ചിട്ടുണ്ടെന്നും ബോളിവുഡ് താരം ഋഷി കപൂറിന്റെ വെളിപ്പെടുത്തല്‍. ഉടനെ പുറത്തിറങ്ങാനിരിക്കുന്ന തന്റെ ‘ഖുല്ലം ഖുല്ല’ എന്ന ആത്മകഥയിലാണ് കപൂറിന്റെ തുറന്നു പറച്ചില്‍. ദുബായില്‍ വെച്ച് രണ്ട് തവണ ദാവൂദ് ഇബ്രാഹിമുമായി കൂടിക്കാഴ്ച നടന്നിട്ടുണ്ട്. 1988,1989 വര്‍ഷങ്ങളില്‍ ആയിരുന്നു അത്.

പ്രശസ്തര്‍ക്കൊപ്പമെന്ന പോലെ സംശയ മുനയില്‍ നില്‍ക്കുന്ന ആളുകളുമായും ബന്ധപ്പെടാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. അതില്‍ ഒരാളായിരുന്നു ദാവൂദ് ഇബ്രാഹിം’ ഇത്തരമൊരു മുഖവുരയോടെയാണ് ഋഷി കപൂര്‍ ദാവൂദിനെ കണ്ട കാര്യം വിവരിക്കുന്നത്.

ആശാ ബോസ്‌ലെയുടെയും ആര്‍ഡി ബര്‍മ്മന്റെയും നേതൃത്വത്തിലുളള സംഗീത നിശക്ക് വേണ്ടിയാണ് 1988 ല്‍ ദുബായില്‍ വിമാനമിറങ്ങുന്നത്. കൂടെ സുഹൃത്ത് ബിട്ടു ആനന്ദുമുണ്ടായിരുന്നു. എയര്‍പോട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഒരു അപരിചിതന്‍ അടുത്തു വന്നു. കയ്യിലുള്ള ഫോണ്‍ എനിക്ക് നേരെ നീട്ടി ‘ദാവൂദ് സാബിന് നിങ്ങളോട് സംസാരിക്കണം’ എന്നു പറഞ്ഞു. മറുതലയ്ക്കലുള്ളത് ദാവൂദ് ഇബ്രാഹിം ആയിരുന്നു. 
ഋഷി കപൂര്‍

ദാവൂദിന്റെ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തിന്റെ വീട്ടില്‍ പോയതായും നാലു മണിക്കൂറോളം സംസാരിച്ചിരുന്നെന്നും ഋഷി കപൂര്‍. 1993 ലെ സ്‌ഫോടനത്തിന് മുമ്പായിരുന്നു കൂടിക്കാഴ്ച. അന്ന് രാജ്യത്തിന്റെ ശത്രു ആയിരുന്നില്ല ദാവൂദ് ഇബ്രാഹിം. അതു കൊണ്ട് തന്നെ കൂടിക്കാഴ്ചയില്‍ എന്തെങ്കിലും കുഴപ്പമുണ്ടായിരുന്നെന്ന് തോന്നിയിരുന്നില്ലെന്നും ഋഷി കപൂര്‍.

രണ്ടാമത്തെ കൂടിക്കാഴ്ച അവിചാരിതമായിരുന്നു. ഭാര്യ നീതു സിംഗിനൊപ്പം ഷോപ്പിംഗ് ചെയ്യവെ ചുറ്റും എട്ടു പത്തു അംഗരക്ഷകരോടൊപ്പം വന്ന ‘ഡോണ്‍’ (ദാവൂദ് ഇബ്രാഹിം) എന്തു വേണമെങ്കിലും വാങ്ങിക്കോളാന്‍ പറഞ്ഞു. സ്‌നേഹത്തോടെ വാഗ്ദാനം നിരസിച്ചെന്നും ഋഷി കപൂര്‍ ആത്മകഥയില്‍ പറയുന്നു

ഡി ഡെ എന്ന ചിത്രത്തിലെ ദാവൂദ് ലുക്കിലുള്ള ഋഷി കപൂര്‍
ഡി ഡെ എന്ന ചിത്രത്തിലെ ദാവൂദ് ലുക്കിലുള്ള ഋഷി കപൂര്‍

കഴിഞ്ഞ ദിവസം, ആത്മകഥയിലെ മറ്റൊരു വെളിപ്പെടുത്തലും വിവാദമായിരുന്നു. ‘ബോബി’ എന്ന ചിത്രത്തിലെ അഭിനയത്തിന് താന്‍ പണം കൊടുത്ത് അവാര്‍ഡ് വാങ്ങിയെന്നായിരുന്നു വെളിപ്പെടുത്തല്‍. ചെയ്തത് തെറ്റായിരുന്നെന്നും അതിന്റെ കുറ്റബോധം ഇപ്പോഴും തന്നെ വേട്ടയാടുന്നുണ്ടെന്നും ഋഷി കപൂര്‍ പറഞ്ഞിരുന്നു. ഋഷി കപൂറിന്റെ ആത്മകഥ ‘ഖുല്ലം ഖുല്ല’ ജനുവരി 17 നാണ് പുറത്തിറങ്ങുന്നത്.

ഡി ഡേ എന്ന സിനിമ യില്‍ ദാവൂദ് ഇബ്രാഹിമിനെ അനുസ്മരിപ്പിക്കുന്ന അധോലോക നായകനായി ഋഷി കപൂര്‍ നേരത്തെ അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് ചലച്ചിത്രലോകത്തെ മുന്‍നിര താരങ്ങളുമായും നിര്‍മ്മാതാക്കളുമായും ദാവൂദ് ഇബ്രാഹിമിന് അടുത്ത ബന്ധമുണ്ടെന്ന് നേരത്തെയും വാര്‍ത്തകള്‍ വന്നിരുന്നു. ദാവൂദ് സിനിമകള്‍ക്ക് വേണ്ടി പണം മുടക്കാറുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.