എഴുപത്തിയഞ്ചാം പിറന്നാൾ ദിനത്തിൽ ബച്ചനെ വാഴ്ത്തി ക്രിക്കറ്റ് ദൈവം 

October 11, 2017, 4:30 pm
 എഴുപത്തിയഞ്ചാം പിറന്നാൾ ദിനത്തിൽ ബച്ചനെ വാഴ്ത്തി ക്രിക്കറ്റ് ദൈവം 
BOLLYWOOD
BOLLYWOOD
 എഴുപത്തിയഞ്ചാം പിറന്നാൾ ദിനത്തിൽ ബച്ചനെ വാഴ്ത്തി ക്രിക്കറ്റ് ദൈവം 

എഴുപത്തിയഞ്ചാം പിറന്നാൾ ദിനത്തിൽ ബച്ചനെ വാഴ്ത്തി ക്രിക്കറ്റ് ദൈവം 

ഇന്ത്യൻ സിനിമ ഇതിഹാസം അമിതാബ് ബച്ചനെ പുകഴ്ത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുകയാണ് ബോളിവുഡിന്റെ പ്രിയതാരം അമിതാഭ് ബച്ചൻ. അദ്ദേഹത്തിന്റെ വിനയവും ആർജവവും തന്നെ കീഴടക്കി എന്നാണ് ലിറ്റിൽ മാസ്റ്ററിന്റെ ബച്ചനോടുള്ള പിറന്നാൾ സന്ദേശം.

എന്റെ പിതാവാണ് ആദ്യമായി എന്നോട് അമിത്‌ജിയുടെ വിനയത്തെ കുറിച്ച് ചൂണ്ടിക്കാട്ടിയത്. എന്നാൽ അന്ന് താൻ വളരെ ചെറുപ്പം ആയതിനാൽ അത് പൂർണ അർത്ഥത്തിലും മനസിലാക്കാൻ സാധിച്ചില്ല. പിന്നീട് അദ്ദേഹത്തെ ഓരോ പ്രാവശ്യം കാണുമ്പോഴും അദ്ദേഹത്തിന്റെ വിനയം എന്റെ മനസിനെ കീഴ്പെടുത്തി എന്നും ടെണ്ടുൽക്കർ.

അദ്ദേഹത്തിന്റെ നേടാനുള്ള ഉല്സുകതയും പ്രശംസനീയം ആണ്.വിപുലമായ അതിർത്തികളിലേക്കു ലക്‌ഷ്യം വെക്കുന്നതിനും തന്നെതന്നെ വീണ്ടും പരിവർത്തനം ചെയ്തു മുന്നേറുന്നതിനും ഉള്ള ആർജവം എടുത്തു പറയേണ്ടതാണ് എന്നും ടെണ്ടുൽക്കറുടെ സന്ദേശത്തിൽ വ്യക്തമാക്കുന്നു.