സല്‍മാനൊപ്പം വീണ്ടും അഭിനയിക്കാം, പക്ഷേ ഒരു നിബന്ധനയുണ്ട്, പദ്മാവതിയില്‍ നിന്ന് സല്ലു പിന്‍മാറാനുള്ള കാരണം വിശദീകരിച്ച് ബന്‍സാലി 

August 21, 2017, 12:54 pm
 സല്‍മാനൊപ്പം വീണ്ടും അഭിനയിക്കാം, പക്ഷേ ഒരു നിബന്ധനയുണ്ട്, പദ്മാവതിയില്‍ നിന്ന് സല്ലു പിന്‍മാറാനുള്ള കാരണം വിശദീകരിച്ച് ബന്‍സാലി 
BOLLYWOOD

ചിത്രീകരണ ഘട്ടത്തില്‍ തന്നെ ഹിന്ദുത്വവാദികളുടെ വിമര്‍ശനം ഏറ്റുവാങ്ങിയ ചിത്രമാണ് സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്യുന്ന പദ്മാവതി. ദീപികാ പദുക്കോണ്‍ പദ്മാവതിയെ അവതരിപ്പിക്കുന്ന സിനിമയില്‍ രണ്‍വീര്‍ സിംഗ് ആണ് അലാവുദ്ദീന്‍ ഖില്‍ജിയുടെ റോളില്‍. ഈ സിനിമയിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് ഐശ്വര്യാറായിയെയും സല്‍മാന്‍ ഖാനെയും ആയിരുന്നുവെന്ന് സഞ്ജയ് ലീലാ ബന്‍സാലി.

മുന്‍കാമുകനായ സല്‍മാനൊപ്പം വിവാഹത്തിനും ശേഷം ഐശ്വര്യാറായി ഒരുമിച്ച് സിനിമ ചെയ്തിട്ടില്ല. ആഷ്-സല്ലു പ്രണയം വഴിപിരിഞ്ഞ ശേഷം ഇരുവരും ഒരുമിച്ചുള്ള സിനിമകള്‍ ഉണ്ടായിട്ടില്ല. പദ്മാവതി എന്ന സിനിമയില്‍ അഭിനയിക്കാന്‍ സല്‍മാന്‍ ഖാനും തല്‍പ്പരനായിരുന്നുവെന്നും എന്നാല്‍ ഐശ്വര്യ മുന്നോട്ട് വച്ച നിബന്ധനയാണ് ഇരുവരെയും വച്ച് ചിത്രമൊരുക്കുന്നതില്‍ നിന്ന് പിന്‍മാറാന്‍ കാരണമെന്നും ബന്‍സാലി.

മുന്‍ കാമുകനായ സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കാം എന്നാല്‍ വില്ലന്‍ വേഷത്തിലായിരിക്കണം സല്‍മാന്‍ ഖാന്‍ എന്നതായിരുന്നു ഐശ്വര്യയുടെ ഡിമാന്‍ഡ്. ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയെ ആണ് പ്രതിനായക കഥാപാത്രമായി അവതരിപ്പിക്കുന്നത്. ഈ റോള്‍ സല്‍മാന് നല്‍കണമെന്നായിരുന്നു ഐശ്വര്യയുടെ ആവശ്യം. അലാവുദ്ദീന്‍ ഖില്‍ജിയും പദ്മാവതിയുമായി പ്രണയരംഗങ്ങള്‍ ഇല്ല. ഇവര്‍ ശത്രുതയിലെന്ന രീതിയിലാണ് സിനിമയുടെ പ്രമേയം. ഓപ്പണ്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് പദ്മാവതിയില്‍ സല്‍മാന്‍ ഖാനെയും ഐശ്വര്യയെയും പരിഗണിച്ചിരുന്നതിന് സഞ്ജയ് ലീലാ ബന്‍സാലി സ്ഥീരീകരണം നടത്തിയത്.

സിനിമ പ്രണയകഥയാണെങ്കില്‍ താല്‍പ്പര്യമുണ്ടെന്നും വില്ലന്‍ റോളില്‍ അഭിനയിക്കാനാകില്ലെന്നും സല്‍മാന്‍ ഖാന്‍ വ്യക്തമാക്കിയെന്നാണ് ബിസിനസ് ഓഫ് സിനിമ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബന്‍സാലിയുടെ ഹംദില്‍ദേ ചുകേ സനം എന്ന ചിത്രത്തില്‍ സല്‍മാനും ഐശ്വര്യയും ഒരുമിച്ചഭിനയിച്ചിരുന്നു. മൂന്ന് ചിത്രങ്ങള്‍ക്കായി ഒരുമിച്ചെങ്കിലും ബന്‍സാലി ചിത്രമാണ് ഇരുവരുടെയും മികച്ച റൊമാന്റിക് സിനിമയായി വിലയിരുത്തപ്പെടുന്നത്.

ദീപിക പദുക്കോണ്‍ പദ്മാവതിയാകുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗിനെ കൂടാതെ ഷാഹിദ് കപൂറും അഭിനയിക്കുന്നുണ്ട്.