‘ട്യൂബ്‌ലൈറ്റി’ന്റെ വന്‍ പരാജയം; മഹാരാഷ്ട്ര വിതരണക്കാരന് സല്‍മാന്‍ഖാന്‍ മടക്കിനല്‍കിയ തുക 

August 10, 2017, 1:05 pm
‘ട്യൂബ്‌ലൈറ്റി’ന്റെ വന്‍ പരാജയം; മഹാരാഷ്ട്ര വിതരണക്കാരന് സല്‍മാന്‍ഖാന്‍ മടക്കിനല്‍കിയ തുക 
BOLLYWOOD
BOLLYWOOD
‘ട്യൂബ്‌ലൈറ്റി’ന്റെ വന്‍ പരാജയം; മഹാരാഷ്ട്ര വിതരണക്കാരന് സല്‍മാന്‍ഖാന്‍ മടക്കിനല്‍കിയ തുക 

‘ട്യൂബ്‌ലൈറ്റി’ന്റെ വന്‍ പരാജയം; മഹാരാഷ്ട്ര വിതരണക്കാരന് സല്‍മാന്‍ഖാന്‍ മടക്കിനല്‍കിയ തുക 

ബോളിവുഡിന് ഇത് മോശം കാലമാണ്. വന്‍ പ്രതീക്ഷ പകര്‍ന്നെത്തുന്ന സൂപ്പര്‍താരചിത്രങ്ങള്‍ പോലും ബോക്‌സ്ഓഫീസില്‍ മൂക്കുംകുത്തി വീഴുന്നു. സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍ ചിത്രങ്ങളൊക്കെ അതില്‍ പെടും. സല്‍മാന്‍ഖാന്റെ 'ട്യൂബ്‌ലൈറ്റി'ന് പിന്നാലെ ഇപ്പോഴിതാ ഷാരൂഖും അനുഷ്‌ക ശര്‍മ്മയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ജബ് ഹാരി മെറ്റ് സെജാലും' ബോക്‌സ്ഓഫീസില്‍ തണുപ്പന്‍ പ്രതികരണമാണ് നേടുന്നത്. ഇപ്പോഴിതാ 'ട്യൂബ്‌ലൈറ്റ്' മൂലം വിതരണക്കാരനുണ്ടായ നഷ്ടം പരിഹരിച്ചിരിക്കുകയാണ് സല്‍മാന്‍ ഖാന്‍.

ട്യൂബ്‌ലൈറ്റിന്റെ മഹാരാഷ്ട്ര വിതരണക്കാരായിരുന്ന എന്‍എച്ച് സ്റ്റുഡിയോസിന്റെ ശ്രേയാന്‍സ് ഹിരാവത്തിനാണ് സല്‍മാന്‍ ഖാന്‍ 'ട്യൂബ്‌ലൈറ്റ്' ഉണ്ടാക്കിയ നഷ്ടത്തിന്റെ പകുതി നല്‍കിയിരിക്കുന്നത്. 32.5 കോടിയാണ് സല്‍മാന്‍ എന്‍എച്ച് സ്റ്റുഡിയോസിന് നല്‍കിയതെന്ന് സല്‍മാനുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു. ട്യൂബ്‌ലൈറ്റുമായി ബന്ധപ്പെട്ട് വിതരണക്കാര്‍ക്കുണ്ടായ നഷ്ടം താന്‍ പരിഹരിക്കുമെന്ന് സല്‍മാന്‍ ജൂണില്‍ പ്രഖ്യാപനം നടത്തിയിരുന്നു.

ട്യൂബ്‌ലൈറ്റ്‌ 
ട്യൂബ്‌ലൈറ്റ്‌ 
ജൂലൈ അവസാനം പണം മടക്കിനല്‍കുമെന്നാണ് സല്‍മാന്‍ നേരത്തേ പറഞ്ഞിരുന്നത്. പക്ഷേ ടൈഗര്‍ സിന്ദാ ഹെയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരക്കുകളിലായിരുന്നു അദ്ദേഹം. ഇപ്പോള്‍ മുംബൈയില്‍ തിരിച്ചെത്തിയ അദ്ദേഹം വിതരണക്കാരന് 32.5 കോടി മടക്കിനല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് ചിത്രം എന്‍എസ് സ്റ്റുഡിയോസിന് വരുത്തിവച്ച നഷ്ടത്തിന്റെ പകുതിയാണ്. 
സല്‍മാനുമായി അടുത്ത വൃത്തങ്ങള്‍ 

അതേസമയം ഇപ്പോള്‍ തീയേറ്ററുകളില്‍ മോശം പ്രതികരണം നേടുന്ന ഷാരൂഖ് ഖാന്‍ ചിത്രം 'ജബ് ഹാരി മെറ്റ് സെജാലും' വിതരണത്തിനെടുത്തിരിക്കുന്നത് എന്‍എച്ച് സ്റ്റുഡിയോസാണ്. 50 കോടിയോളം നഷ്ടമാണ് കിംഗ് ഖാന്റെ പുതിയ ചിത്രം വിതരണക്കാരന് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് കണക്ക്. സല്‍മാന്റെ പാത പിന്തുടര്‍ന്ന് ഷാരൂഖും ഈ നഷ്ടം നികത്താന്‍ തയ്യാറാവുമോ എന്ന് കണ്ടറിയണം.