എങ്ങനെയുണ്ട് ‘ട്യൂബ്‌ലൈറ്റ്’? ബോക്‌സ്ഓഫീസില്‍ ‘സുല്‍ത്താനെ’ മലര്‍ത്തിയടിക്കുമോ? ആദ്യ പ്രേക്ഷകപ്രതികരണങ്ങള്‍ 

June 23, 2017, 11:58 am
എങ്ങനെയുണ്ട് ‘ട്യൂബ്‌ലൈറ്റ്’? ബോക്‌സ്ഓഫീസില്‍ ‘സുല്‍ത്താനെ’ മലര്‍ത്തിയടിക്കുമോ? ആദ്യ പ്രേക്ഷകപ്രതികരണങ്ങള്‍ 
BOLLYWOOD
BOLLYWOOD
എങ്ങനെയുണ്ട് ‘ട്യൂബ്‌ലൈറ്റ്’? ബോക്‌സ്ഓഫീസില്‍ ‘സുല്‍ത്താനെ’ മലര്‍ത്തിയടിക്കുമോ? ആദ്യ പ്രേക്ഷകപ്രതികരണങ്ങള്‍ 

എങ്ങനെയുണ്ട് ‘ട്യൂബ്‌ലൈറ്റ്’? ബോക്‌സ്ഓഫീസില്‍ ‘സുല്‍ത്താനെ’ മലര്‍ത്തിയടിക്കുമോ? ആദ്യ പ്രേക്ഷകപ്രതികരണങ്ങള്‍ 

ബോളിവുഡില്‍ നിര്‍മ്മാതാക്കള്‍ക്ക് ഇന്ന് ഏറ്റവുമധികം ഗ്യാരന്റിയുള്ള സൂപ്പര്‍താരം ആരെന്ന ചോദ്യത്തിന് പ്രേക്ഷകരും ട്രേഡ് അനലിസ്റ്റുകളുമൊക്കെ ഒരേയൊരുത്തരമേ പറയൂ. അത് സല്‍മാന്‍ഖാനാണ്. മിനിമമല്ല, സമീപകാലചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ 'മാക്‌സിമം ഗ്യാരന്റി'യുമായി കരിയറിലെ ഏറ്റവും മികച്ച കാലത്താണ് സല്‍മാന്റെ നില്‍പ്പ്. ഗുസ്തി പ്രമേയമാക്കി വന്ന കഴിഞ്ഞചിത്രം 'സുല്‍ത്താന്‍' ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നാണ്. ഇപ്പോഴിതാ ഏകദേശം ഒരു വര്‍ഷത്തിന് ശേഷം അദ്ദേഹത്തിന്റെ പുതിയ ചിത്രം തീയേറ്ററുകളിലെത്തിയിരിക്കുന്നു. എങ്ങനെയുണ്ട് 'സുല്‍ത്താന്‍'? എന്താണ് ആദ്യ പ്രതികരണങ്ങള്‍? കളക്ഷനില്‍ 'സുല്‍ത്താനെ' മറികടക്കാനുള്ള സാധ്യതയുണ്ടോ? ലോകമെമ്പാടുമുള്ള സ്‌ക്രീനുകളില്‍ ആദ്യ പ്രദര്‍ശനങ്ങള്‍ നടക്കവെ പ്രേക്ഷകപ്രതികരണങ്ങള്‍ വരുന്നു..

ഒരു സാധാരണ സല്‍മാന്‍ഖാന്‍ ചിത്രമല്ല 'ട്യൂബ്‌ലൈറ്റെ'ന്നും 'ലക്ഷ്മണ്‍' എന്ന സല്‍മാന്‍ കഥാപാത്രം നിഷ്‌കളങ്കതയുടെ ആള്‍രൂപമാണെന്നും അയാള്‍ കരയിച്ചെന്നുമൊക്കെ ഭൂരിഭാഗം പ്രേക്ഷകരും അഭിപ്രായപ്പെടുന്നു. എന്നാല്‍ ചിത്രത്തെക്കുറിച്ച് എല്ലാവര്‍ക്കും ഇതേ അഭിപ്രായമല്ല. ചിത്രം നിരാശപ്പെടുത്തിയെന്നാണ് പ്രമുഖ ബോളിവുഡ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്റെ ഒറ്റവാക്കിലെ റിവ്യൂ. മികച്ച ദൃശ്യഭംഗിയും സല്‍മാന്‍ഖാന്റെ താരസാന്നിധ്യവുമൊക്കെയുണ്ടെങ്കിലും ആത്മാവില്ലാത്ത ചിത്രമെന്നാണ് തരണിന്റെ വിലയികരുത്തല്‍. സാധാരണ പ്രേക്ഷകര്‍ക്ക് ചിത്രം എത്രത്തോളം ആസ്വാദ്യകരമായി തോന്നി എന്നതിനെ ആശ്രയിച്ചിരിക്കും ബോക്‌സ്ഓഫീസിലെ വിജയപരാജയങ്ങള്‍. അതിനായി ഇനിയും കാത്തിരിക്കേണ്ടതുണ്ട്.

ട്യൂബ്‌ലൈറ്റില്‍ സല്‍മാന്‍ ഖാന്‍ 
ട്യൂബ്‌ലൈറ്റില്‍ സല്‍മാന്‍ ഖാന്‍ 

'ബജ്‌റംഗി ഭായ്ജാന്‍', 'ഏക് ഥാ ടൈഗര്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സല്‍മാനെ നായകനാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്യൂബ്ലൈറ്റ്. ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും സ്‌ക്രീനില്‍ ഒന്നിക്കുന്ന ചിത്രവുമാണ് 'ട്യൂബ്ലൈറ്റ്'. എന്നാല്‍ കിംഗ് ഖാന്‍ ചിത്രത്തില്‍ അതിഥിതാരമാണെന്ന് മാത്രം. വിനീത് ശ്രീനിവാസന്റെ 'തട്ടത്തിന്‍ മറയത്തി'ലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന ഇഷ തല്‍വാറും സല്‍മാന്‍ ചിത്രത്തില്‍ അതിഥിതാരമായി എത്തുന്നുണ്ട്. അതിഥിയെങ്കിലും പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ഇഷ അവതരിപ്പിക്കുന്നത്.