സല്‍മാന്‍ ഇനി സ്‌ക്രീനിലെത്തുക ഈ ദിവസം; ‘ട്യൂബ്‌ലൈറ്റ്’ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു 

April 2, 2017, 9:23 am
സല്‍മാന്‍ ഇനി സ്‌ക്രീനിലെത്തുക ഈ ദിവസം; ‘ട്യൂബ്‌ലൈറ്റ്’ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു 
BOLLYWOOD
BOLLYWOOD
സല്‍മാന്‍ ഇനി സ്‌ക്രീനിലെത്തുക ഈ ദിവസം; ‘ട്യൂബ്‌ലൈറ്റ്’ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു 

സല്‍മാന്‍ ഇനി സ്‌ക്രീനിലെത്തുക ഈ ദിവസം; ‘ട്യൂബ്‌ലൈറ്റ്’ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു 

വിജയചിത്രമായിരുന്ന 'സുല്‍ത്താന്' ശേഷം സല്‍മാന്‍ ഖാന്‍ സ്‌ക്രീനിലെത്തുന്ന 'ട്യൂബ്‌ലൈറ്റി'ന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. 'ബജ്‌റംഗി ഭായ്ജാന്‍', 'ഏക് ഥാ ടൈഗര്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സല്‍മാനെ നായകനാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 23നാണ് തീയേറ്ററുകളിലെത്തുക.

ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും സ്‌ക്രീനില്‍ ഒന്നിക്കുന്ന ചിത്രവുമാണ് 'ട്യൂബ്‌ലൈറ്റ്'. എന്നാല്‍ കിംഗ് ഖാന്‍ ചിത്രത്തില്‍ അതിഥിതാരമാണെന്ന് മാത്രം. വിനീത് ശ്രീനിവാസന്റെ 'തട്ടത്തിന്‍ മറയത്തി'ലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന ഇഷ തല്‍വാറും സല്‍മാന്‍ ചിത്രത്തില്‍ അതിഥിതാരമായി എത്തുന്നുണ്ട്. അതിഥിയെങ്കിലും പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ഇഷ അവതരിപ്പിക്കുന്നത്.

ട്യൂബ്‌ലൈറ്റിന്റെ സെറ്റില്‍ സല്‍മാന്‍ ഖാനും കബീര്‍ ഖാനും 
ട്യൂബ്‌ലൈറ്റിന്റെ സെറ്റില്‍ സല്‍മാന്‍ ഖാനും കബീര്‍ ഖാനും 

1962ലെ ഇന്തോ-ചൈന യുദ്ധമാണ് 'ട്യൂബ്‌ലൈറ്റി'ന്റെ പശ്ചാത്തലം, അതിലൂടെ ഇതള്‍ വിടരുന്ന പ്രണയവും. ചൈനീസ് താരം സൂസുവാണ് ചിത്രത്തില്‍ സല്‍മാന്റെ നായിക. കബീര്‍ഖാന്റെ ആദ്യ രണ്ട് സല്‍മാന്‍ ചിത്രങ്ങളും വമ്പന്‍ ഹിറ്റുകളായിരുന്നു. ബോക്‌സ് ഓഫീസില്‍ 300 കോടി കടന്ന ചിത്രമാണ് 'ബജ്‌റംഗി ഭായ്ജാന്‍'.