സഞ്ജയ് ലീലാ ബന്‍സാലിക്കെതിരെ ആക്രമണം; തലമുടി പറിച്ചെടുത്തു; സിനിമാ സെറ്റ് അടിച്ചുതകര്‍ത്തു

January 27, 2017, 6:40 pm

സഞ്ജയ് ലീലാ ബന്‍സാലിക്കെതിരെ ആക്രമണം; തലമുടി പറിച്ചെടുത്തു;  സിനിമാ സെറ്റ് അടിച്ചുതകര്‍ത്തു
BOLLYWOOD
BOLLYWOOD

സഞ്ജയ് ലീലാ ബന്‍സാലിക്കെതിരെ ആക്രമണം; തലമുടി പറിച്ചെടുത്തു;  സിനിമാ സെറ്റ് അടിച്ചുതകര്‍ത്തു

സഞ്ജയ് ലീലാ ബന്‍സാലിക്കെതിരെ ആക്രമണം; തലമുടി പറിച്ചെടുത്തു; സിനിമാ സെറ്റ് അടിച്ചുതകര്‍ത്തു

ജയ്പൂര്‍: രാജസ്ഥാനിലെ സിനിമാ സെറ്റില്‍ പ്രശസ്ത ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിക്കെതിരെ ആക്രമണം. സംവിധായകനെ ക്രൂരമായി തല്ലിയ അക്രമികള്‍ അദ്ദേഹത്തിന്റെ തലമുടി പറിച്ചെടുത്തു. ജയ്പൂര്‍ കോട്ടയില്‍ നടക്കുന്ന 'പദ്മാവതി' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവം.

രജ്പുത് കര്‍ണി സേനയാണ് ആക്രമണത്തിന് പിന്നില്‍. രാജസ്ഥാനി ചരിത്രം ആസ്പദമാക്കിയുള്ള ചിത്രത്തില്‍ രജ്പുത് രാജ്ഞിയെ മോശക്കാരിയായി കാണിക്കുന്നുവെന്ന് ആരോപിച്ചാണ് ആക്രമണം. സിനിമാ സെറ്റ് അടിച്ചുതകര്‍ത്ത അക്രമികള്‍ ഷൂട്ടിങ്ങ് തടസ്സപ്പെടുത്തി.

രണ്‍വീര്‍ സിങ്ങും ദീപികാ പദുക്കോണുമാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍. ദീപിക റാണി പദ്മിനിയായും രണ്‍വീര്‍ അലാവുദിന്‍ ഖില്‍ജിയായും ചിത്രത്തില്‍ എത്തുന്നു. ഇരുവരും തമ്മിലുള്ള പ്രണയരംഗത്തിലാണ് രജ്പുത് കര്‍ണി സേനയ്ക്ക് പ്രതിഷേധം.

ചിറ്റോര്‍ഘട്‌ കോട്ട ആക്രമിച്ച അലാവുദിന്‍ ഖില്‍ജിയ്ക്ക് കീഴില്‍ മുട്ടുമടക്കാതെ സ്വന്തം ജീവത്യാഗം നടത്തിയ ആളാണ് രാജ്ഞിയെന്ന് കര്‍ണി സേന പറയുന്നു. പ്രതിഷേധാര്‍ഹമായ രംഗങ്ങള്‍ ചിത്രത്തില്‍ നിന്നും നീക്കം ചെയ്യണമെന്നും സേന ആവശ്യപ്പെട്ടു.

അക്രമത്തെ തുടര്‍ന്ന് പ്രദേശത്തെ ഷൂട്ടിങ്ങ് അവസാനിപ്പിക്കാന്‍ ബന്‍സാലി തീരുമാനിച്ചതായി ജയ്പൂര്‍ പൊലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമികള്‍ക്കെതിരെ കേസെടുത്തതായി വിവരമില്ല.

സംവിധായകനെ ആക്രമിക്കുന്നതിന്റെ വീഡിയോ