രാം ഗോപാല്‍ വര്‍മ്മയെ മടുത്തോ പ്രേക്ഷകര്‍ക്ക്? ‘സര്‍ക്കാര്‍ 3’യുടെ ആദ്യ രണ്ട് ദിവസത്തെ കളക്ഷന്‍ 

May 14, 2017, 3:32 pm
രാം ഗോപാല്‍ വര്‍മ്മയെ മടുത്തോ പ്രേക്ഷകര്‍ക്ക്? ‘സര്‍ക്കാര്‍ 3’യുടെ ആദ്യ രണ്ട് ദിവസത്തെ കളക്ഷന്‍ 
BOLLYWOOD
BOLLYWOOD
രാം ഗോപാല്‍ വര്‍മ്മയെ മടുത്തോ പ്രേക്ഷകര്‍ക്ക്? ‘സര്‍ക്കാര്‍ 3’യുടെ ആദ്യ രണ്ട് ദിവസത്തെ കളക്ഷന്‍ 

രാം ഗോപാല്‍ വര്‍മ്മയെ മടുത്തോ പ്രേക്ഷകര്‍ക്ക്? ‘സര്‍ക്കാര്‍ 3’യുടെ ആദ്യ രണ്ട് ദിവസത്തെ കളക്ഷന്‍ 

ട്വിറ്ററിലൂടെയും അല്ലാതെയുമുള്ള അഭിപ്രായപ്രകടനങ്ങളിലൂടെ നിരന്തരം വാര്‍ത്തകളിലുണ്ടെങ്കിലും രാം ഗോപാല്‍ വര്‍മ്മയുടേതായി ഒരു ശ്രദ്ധേയചിത്രം പുറത്തെത്തിയിട്ട് ഏറെനാളാവുന്നു. തുടര്‍പരാജയങ്ങളിലും തന്റെ ചലച്ചിത്രഭാഷയിലോ നിലപാടുകളിലോ ഒന്നും ഇപ്പോഴും സംശയങ്ങളില്ലാത്ത, അതിനാല്‍ തിരുത്തലിന് താല്‍പര്യമില്ലാത്ത രാമുവിന്റേതായി പുതിയൊരു ചിത്രം ഈയാഴ്ച തീയേറ്ററുകളിലെത്തി. അമിതാഭ് ബച്ചന്‍ 'സുഭാഷ് നാഗ്രെ' എന്ന 'സര്‍ക്കാരി'ന്റെ വേഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ മൂന്നാമതെത്തുന്ന 'സര്‍ക്കാര്‍ 3'. 2005ല്‍ പുറത്തെത്തിയ 'സര്‍ക്കാരി'ന്റെ മൂന്നാംഭാഗം. രണ്ടാംഭാഗമായി 'സര്‍ക്കാര്‍ രാജ്' 2008ലാണ് പുറത്തെത്തിയത്.

എന്നാല്‍ ബോക്‌സ്ഓഫീസില്‍ സമീപകാലത്ത് മിക്ക രാം ഗോപാല്‍ വര്‍മ്മ ചിത്രങ്ങള്‍ക്കും ലഭിക്കുന്നതുപോലെ തണുപ്പന്‍ പ്രതികരണമാണ് സര്‍ക്കാര്‍ 3നും ലഭിച്ചത്. സര്‍ക്കാരിന്റെ ആദ്യ രണ്ട് ഭാഗങ്ങള്‍ക്ക് ലഭിച്ച ഇനിഷ്യനിലേക്കാളും കുറവ്. ഇത്തവണ മറ്റൊന്നുകൂടിയുണ്ട്. ബോക്‌സ്ഓഫീസില്‍ 1000 കോടി എന്ന ചരിത്രവിജയവുമായി ബാഹുബലി 2 കുതിപ്പ് തുടരുന്ന വേളയിലാണ് സര്‍ക്കാര്‍-3 എത്തിയിരിക്കുന്നത്. അതേദിവസം മറ്റൊരു ബോളിവുഡ് ചിത്രം കൂടി തീയേറ്ററുകളില്‍ എത്തിയിരുന്നു. ആയുഷ്മാന്‍ ഖുറാനയും പരിണീതി ചോപ്രയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്, അക്ഷയ് റോയ് സംവിധാനം ചെയ്ത 'മേരി പ്യാരി ബിന്ദു' എന്ന ചിത്രം. എന്നാല്‍ ബോക്‌സ്ഓഫീസ് റിസല്‍ട്ട് ഇതാണ്. സര്‍ക്കാര്‍ 3ഉും 'ബിന്ദു'വും റിലീസ് ദിനത്തില്‍ നേടിയത് ഒന്നിച്ച് ചേര്‍ത്താല്‍ മൂന്നാം വാരാന്ത്യത്തില്‍ ബാഹുബലി 2 നേടിയതിനോളം വരില്ല.

അമിതാഭ് ബച്ചന്‍ 
അമിതാഭ് ബച്ചന്‍ 

റിലീസ് ദിനമായ വെള്ളിയാഴ്ച 2.30 കോടിയാണ് സര്‍ക്കാര്‍ 3 നേടിയത്. ശനിയാഴ്ച നേടിയത് 3.25 കോടിയും. ആകെ രണ്ട് ദിവസങ്ങളില്‍നിന്ന് 5.75 കോടി മാത്രം. മലയാളം പോലെയുള്ള താരതമ്യേന ചെറിയ ഇന്റസ്ട്രികളുമായി താരതമ്യം ചെയ്താല്‍ പോലും ചെറിയ കളക്ഷനാണ് ഇത്. 'മേരി പ്യാരി ബിന്ദു'വിന്റെ കളക്ഷന്‍ ആദ്യദിവസം 1.75 കോടിയും രണ്ടാംദിനം 2.25 കോടിയുമായിരുന്നു.